Friday 03 December 2021 01:07 PM IST : By സ്വന്തം ലേഖകൻ

പാലപ്പത്തിനൊപ്പം കുട്ടനാടൻ സ്പെഷ്യൽ താറാവു കറി, തയാറാക്കാം ഈസിയായി!

duckck

കുട്ടനാടൻ താറാവു കറി

1.താറാവ് – ഒരു കിലോ

2.വെളിച്ചെണ്ണ – പാകത്തിന്

3.ഇഞ്ചി – ഒരു വലിയ കഷണം

പച്ചമുളക് – ആറ്

വെളുത്തുള്ളി – അഞ്ച് അല്ലി

ചുവന്നുള്ളി – 200 ഗ്രാം

കറിവേപ്പില – പാകത്തിന്

4.മല്ലിപ്പൊടി – മൂന്നു ചെറിയ സ്പൂൺ

കുരുമുളകുപൊടി – മൂന്നു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

5.ഉപ്പ് – പാകത്തിന്

6.കറുവാപ്പട്ട – രണ്ടു കഷണം

ഗ്രാമ്പൂ – അഞ്ച്

ഏലയ്ക്ക – നാല്

7.തേങ്ങാപ്പാൽ – അരമുറി തേങ്ങ ചുരണ്ടി പിഴിഞ്ഞെടുത്തത്

പാകം ചെയ്യുന്ന വിധം

∙താറാവു വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കിയശേഷം മൂന്നാമത്തെ ചേരുവ കനം കുറച്ചരിഞ്ഞതു ചേർത്തു വഴറ്റുക.

∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റി, മസാല മൂത്തമണം വരുമ്പോൾ താറാവും പാകത്തിനുപ്പും വെള്ളവും ചേർത്തു വേവിക്കണം.

∙ഇതിലേക്ക് ആറാമത്തെ ചേരുവ ചതച്ചിടുക.

∙താറാവു വെന്തശേഷം തേങ്ങാപ്പാൽ ചേർത്തു തിളയ്ക്കുമ്പോൾ വാങ്ങി വയ്ക്കുക.