Thursday 23 June 2022 10:58 AM IST : By സ്വന്തം ലേഖകൻ

കൊതിപ്പിക്കും രുചിയിൽ തയാറാക്കാം ലാമ്പ് ചോപ്‌സ്!

lamb

ലാമ്പ് ചോപ്‌സ്

1.മട്ടൻ ചോപ്‌സ് - ഒരു കിലോ

2.ഗരംമസാലപ്പൊടി - രണ്ടു വലിയ സ്പൂൺ

ജീരകം പൊടി - ഒരു വലിയ സ്പൂൺ

കടുക് - ഒരു വലിയ സ്പൂൺ

മഞ്ഞൾപൊടി - ഒരു ചെറിയ സ്പൂൺ

3.എണ്ണ - കാൽ കപ്പ്

4.സവാള - രണ്ട് ഇടത്തരം, കനംകുറച്ച് അരിഞ്ഞത്

വെളുത്തുള്ളി - രണ്ട് വലിയ അല്ലി, ചതച്ചത്

വറ്റൽമുളക് - മൂന്ന് പൊടിയായി അരിഞ്ഞത്

പച്ചമുളക് - രണ്ട് പൊടിയായി അരിഞ്ഞത്

5.തേങ്ങാപ്പാൽ - ഒന്നര കപ്പ്

ബീഫ് സ്റ്റോക്ക് - ഒരു കപ്പ്

6.പീസ് - 200 ഗ്രാം

7.മല്ലിയില അരിഞ്ഞത് - അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ഒരു ബൗളിൽ ചോപ്‌സ് എടുത്തു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.

∙ഒരു വലിയ പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി പുരട്ടി വച്ചിരിക്കുന്ന ചോപ്‌സ് അല്പാല്പം വീതം ചേർത്തു ബ്രൗൺ നിറത്തിലാക്കിയെടുക്കണം.

∙അതേ പാനിൽ തന്നെ ബാക്കിയുള്ള എണ്ണയും ചൂടാക്കി നാലാമത്തെ ചേരുവ ചെറു തീയിൽ വച്ചു തുടരെ ഇളക്കി വഴറ്റുക. സവാള മൃദുവാകുമ്പോൾ വറുത്ത ചോപ്സും ചേർത്തിളക്കണം.

∙ഇതിലേക്കു തേങ്ങാപ്പാലും സ്റ്റോക്കും ചേർത്തു ചെറുതീയിൽ മൂടിവച്ചു് വേവിക്കുക. നന്നായി വെന്ത ശേഷം അടപ്പു മാറ്റി പീസും ചേർത്തിളക്കി വേവിച്ചു വാങ്ങുക.

∙മല്ലിയില അരിഞ്ഞതു വിതറി വിളമ്പുക.