Thursday 19 November 2020 12:48 PM IST : By സ്വന്തം ലേഖകൻ

കൊതിയൂറും ലാമ്പ് കബാബ്, തയാറാക്കാം ഈസിയായി!

kebab

കൊതിയൂറും ലാമ്പ് കബാബ്, തയാറാക്കാം ഈസിയായി!

1.ഇളം ആട്ടിറച്ചി മിൻസ് ചെയ്തത് – ഒരു കിലോ

2.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

മല്ലിയില – ഒരു കെട്ട്, പൊടിയായി അരിഞ്ഞത്

പാഴ്സ്‌ലി (ആവശ്യമെങ്കിൽ) ഒരു കെട്ട്

ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – അഞ്ചു വലിയ അല്ലി, അരിഞ്ഞത്

മുളകുപൊടി – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കറുവാപ്പട്ട പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

ജീരകം പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ നാരങ്ങായുടേത്

3.ഒലിവ് ഓയിൽ/റിഫൈൻഡ് ഓയിൽ – അല്പം

പാകം ചെയ്യുന്ന വിധം

മട്ടൻ മിൻസ് ചെയ്തതിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കണം. (ഏറ്റവും കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വയ്ക്കണം.)

പിന്നീട് പുറത്തെടുത്ത്, ചെറിയ ഉരുളകളാക്കി, കട്‌ലറ്റ് പോലെ പരന്ന പാറ്റീസ് തയാറാക്കി, അല്പം എണ്ണയിൽ മൊരിച്ചെടുക്കുക.