Saturday 23 October 2021 03:54 PM IST : By സ്വന്തം ലേഖകൻ

ഫ്രൈഡ് റൈസിനും നെയ്യ് ചോറിനുമൊപ്പം വിളമ്പാം ലെമൺ ജിൻജർ ചിക്കൻ!

lemonchi

ലെമൺ ജിൻജർ ചിക്കൻ

1.ചിക്കന്റെ തുടഭാഗം. എല്ലില്ലാതെ – 150 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്

2.മുട്ട – മൂന്ന്, അടിച്ചത്

3.കോൺഫ്ളവർ – 100 ഗ്രാം

4.എണ്ണ – പാകത്തിന്

5.ഇഞ്ചി തീപ്പെട്ടിക്കമ്പു പോലെ അരിഞ്ഞത് – അഞ്ചു ചെറിയ സ്പൂൺ

സെലറി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

പച്ചമുളക് – ഒന്ന്, അരിഞ്ഞത്

വെളുത്തുള്ളി – മൂന്ന് അല്ലി, അരിഞ്ഞത്

6.ഉപ്പ്, വെളുത്ത കുരുമുളകുപൊടി – പാകത്തിന്

7.ചിക്കൻ സ്‍റ്റോക്ക് – 75 മില്ലി

8.നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ

9.സവാള – ഒരു ചെറുത്, ചതുരക്കഷണങ്ങളാക്കിയത്

ചുവന്ന കാപ്സിക്കം – ഒന്നിന്റെ പകുതി, ചതുരക്കഷണങ്ങളാക്കിയത്

കാരറ്റ് – ഒന്നിന്റെ കാൽഭാഗം, ചതുരക്കഷണങ്ങളാക്കിയത്

ബ്രോക്ക്‌ലി – അഞ്ചാറു പൂവ്

സ്പ്രിങ് അണിയൻ – രണ്ടു തണ്ട്

10.തക്കാളി – ഒന്നിന്റെ പകുതി, ചതുരക്കഷണങ്ങളാക്കിയത്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഷണങ്ങളാക്കിയത് മുട്ട അടിച്ചതിൽ മുക്കി, കോൺഫ്ളവറിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙അൽപം എണ്ണ ചൂടാക്കി, അഞ്ചാമത്തെ ചേരുവ വഴറ്റിയശേഷം പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്തു വഴറ്റുക.

∙ഇതിലേക്ക് ചിക്കൻ സ്‍റ്റോക്ക് ചേർത്തിളക്കി 10 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കണം.

∙പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർ‌ത്തിളക്കി, കോൺഫ്ളവർ കലക്കിയതു ചേർത്തിളക്കി കുറുക്കി നാരങ്ങാനീരും ചേർത്തു വാങ്ങുക.

∙ഒരു പാനിൽ അൽപം എണ്ണ ചൂടാക്കി, ഒമ്പതാമത്തെ ചേരുവ ചേർത്തു വഴറ്റിയശേഷം ചിക്കൻ വറുത്തതും തയാറാക്കിയ സോസും ചേർത്തിളക്കി വാങ്ങി തക്കാളി കൊണ്ട് അലങ്കരിക്കുക.