Wednesday 22 September 2021 01:20 PM IST : By Laly Francis

ചാളപ്പൊടി, ഇതുണ്ടെങ്കിൽ‌ ചോറു കാലിയാകുന്ന വഴിയറില്ല!

podi

ചാളപ്പൊടി

1.ചാള – അരക്കിലോ

2.ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്

3.വെളിച്ചെണ്ണ – പാകത്തിന്

4.ഇഞ്ചി ചതച്ചത് – ഒന്നര ചെറിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത് – ഒന്നര ചെറിയ സ്പൂൺ

പച്ചമുളക് – നാല്, ചതച്ചത്

കറിവേപ്പില – രണ്ടു തണ്ട്

ചുവന്നുള്ളി ചെറുതായി അരിഞ്ഞത് – ഒരു കപ്പ്

5.മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙കഴുകി വൃത്തിയാക്കിയ ചാള മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി അരമണിക്കൂർ വയ്ക്കുക.

∙ഇത് ഒരു ചട്ടിയിലാക്കി കാൽ ഗ്ലാസ് വെള്ളത്തിൽ പുഴുങ്ങി വെള്ളം വറ്റിച്ചെടുക്കുക.

∙ചൂടാറിയശേഷം മുള്ളിൽ നിന്നു മാംസം വേർപ്പെടുത്തിയെടുക്കുക.

∙ചീനച്ചട്ടി അടുപ്പത്തുവച്ചു വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ഓരോന്നായി ചേർത്തു മൂപ്പിക്കുക. ചുവന്നുള്ളി ഏറ്റവും ഒടുവിൽ വേണം ചേർക്കാൻ.

∙ഉള്ളി പകുതി മൂക്കുമ്പോൾ ചാള അടർത്തിയതു ചേർത്തിളക്കണം. വെളിച്ചെണ്ണ ആവശ്യത്തിന് ഒഴിച്ചുകൊടുക്കണം.

∙നന്നായി മൂത്തു കരുകരുപ്പാകുമ്പോൾ മുളകുപൊടി ചേർത്തിളക്കി വാങ്ങുക.

∙ചൂടാറിയ ശേഷം ടിന്നിലാക്കി സൂക്ഷിക്കാം. ഒരാഴ്ച വരെ കേടുവരില്ല.