Monday 19 October 2020 11:50 AM IST : By Vanitha Pachakam

സ്വാദിഷ്ടമായ മട്ടൺ വിഭവം, മുഗളായ് മട്ടൺ കറി!

mutton

മുഗളായ് മട്ടൺ കറി

1. എണ്ണ – അരക്കപ്പ്

2. കറുവാപ്പട്ട – അരയിഞ്ചു കഷണം

ഏലയ്ക്ക – രണ്ട്

ഗ്രാമ്പൂ – രണ്ട്

3. സവാള – രണ്ടു വലുത്, അരിഞ്ഞത്

4. ഇഞ്ചി അരച്ചത് – രണ്ടു െചറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – രണ്ടു െചറിയ സ്പൂൺ

5. മട്ടൺ – അരക്കിലോ

6. പുതിനയില, മല്ലിയില – രണ്ടു വലിയ സ്പൂൺ വീതം

പച്ചമുളക് – ഏഴ്, അരിഞ്ഞത്

7. മുളകുപൊടി – ഒരു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

8. തക്കാളി – രണ്ട് ഇടത്തരം, അരിഞ്ഞത്

9. തൈര് – അരക്കപ്പ്

10. തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്

കശുവണ്ടിപ്പരിപ്പ് – ആറ്

പാകം െചയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി രണ്ടാമത്തെ േചരുവ വറുത്ത ശേഷം സവാള ചേർത്തു വഴറ്റി ഇളം ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു േചർത്തു വഴറ്റുക.

∙ ഇതിലേക്കു മട്ടൺ േചർത്തിളക്കി വറുത്ത ശേഷം മല്ലിയിലയും പുതിനയിലയും പച്ചമുളകും േചർത്തു വഴറ്റണം.

∙ നല്ല മണം വരുമ്പോൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും േചർത്തിളക്കുക.

∙ മസാല മൂത്ത മണം വരുമ്പോള്‍ തക്കാളി അരിഞ്ഞതു ചേ ർത്തു വഴറ്റിയ ശേഷം തൈരും േചർത്തിളക്കി കുക്കറിൽ വേവിക്കണം.

∙ പിന്നീട് തേങ്ങയും കശുവണ്ടിപ്പരിപ്പും അരച്ചതു ചേർത്തിളക്കി ചെറുതീയിൽ വേവിച്ചു വാങ്ങുക.