Thursday 11 November 2021 02:05 PM IST : By സ്വന്തം ലേഖകൻ

അപ്പത്തിനും ഇടിയപ്പത്തിനും ഒപ്പം മട്ടൺ കറി, രുചിയൂറും റെസിപ്പി!

mutton

മട്ടൺ കറി

1.മട്ടൺ കഷണങ്ങളാക്കിയത് – ഒരു കിലോ

ഉപ്പ് – പാകത്തിന്

2.പാചകഎണ്ണ – രണ്ടു വലിയ സ്പൂൺ

3.സവാള കനം കുറച്ചരിഞ്ഞത് – രണ്ടെണ്ണം

4.മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

5.ഇഞ്ചി – ഒരിഞ്ചു കഷണം

വെളുത്തുള്ളി – ആറ് അല്ലി

കറുവാപ്പട്ട – ഒരിഞ്ചു കഷണം

ഗ്രാമ്പൂ – മൂന്നെണ്ണം

കസ്കസ് – ഒരു ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

6.തിരുമ്മിയ തേങ്ങ – രണ്ടു കപ്പ്

7.കുടംപുളി – ഒരു ചെറിയ സ്പൂൺ

മല്ലിയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙മട്ടൺ പാകത്തിന് ഉപ്പു ചേർത്തു വേവിക്കുക.

∙4–6 വരെയുള്ള ചേരുവകൾ ചേർത്തു നന്നായി അരയ്ക്കുക.

∙ഒരു പാത്രത്തിൽ എണ്ണ ചൂടാകുമ്പോൾ, സവാള അരിഞ്ഞതിട്ട് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.

‌∙ഇതിൽ അരപ്പു ചേർത്ത്, ചെറുതീയിൽ പത്തു മിനിറ്റു വഴറ്റു.

∙മട്ടൺ കഷണങ്ങളിട്ട്, പാകത്തിനു വെള്ളമൊഴിച്ച് (കുറുകിയ ചാറിനു വേണ്ട വെള്ളം) വേവിക്കുക.

∙അവസാനം കുടംപുളി ചേർക്കുക.

∙തയാറായ കറി ഒരു ഡിഷിലോട്ട് മാറ്റി മല്ലിയില കൊണ്ട് അലങ്കരിക്കുക.