Saturday 09 January 2021 03:53 PM IST : By Beena Mathew

ചപ്പാത്തിക്കും നാനിനുമൊപ്പം ഉഗ്രൻ രുചിയിൽ മട്ടൻ കറി!

mutton curry

മട്ടൻ കറി

1.എണ്ണ – മൂന്നു വലിയ സ്പൂൺ

2.ഏലയ്ക്ക – നാല്

കറുവാപ്പട്ട ഇല – ഒന്ന്

3.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

4.മട്ടൻ – 750 ഗ്രാം

5.ഇഞ്ചി അരച്ചത് – ഒന്നര വലിയ സ്പൂൺ

    വെളുത്തുള്ളി അരച്ചത് – രണ്ടു വലിയ സ്പൂൺ

6.പച്ചമുളക് – രണ്ട്, നീളത്തിൽ കീറിയത്

മുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7.തക്കാളി – നാല്

8.ചൂടുവെള്ളം – രണ്ടു കപ്പ്

9.മല്ലിയില അരിഞ്ഞത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

  • പാനിൽ എണ്ണ ചൂടാക്കി ഏലയ്ക്കയും കറുവാപ്പട്ടയിലയും ചേർത്തിളക്കിയശേഷം സവാള ചേർത്തു വഴറ്റുക.

  • സവാള ബ്രൗൺ നിറമാകുമ്പോൾ ഇറച്ചി ചേർത്തു നന്നായി ഇളക്കുക.

  • വെള്ളം മുഴുവൻ വറ്റി എണ്ണ തെളിയുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും ചേർത്തിളക്കണം.

  • ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കി വരട്ടിയെടുക്കണം.

  • നന്നായി വരണ്ടശേഷം തക്കാളി തൊലി കളഞ്ഞു മിക്സിയിൽ അടിച്ചതു ചേർത്ത് ഒന്നു തിളയ്ക്കുമ്പോൾ ചെറുതീയിൽ വച്ച് 15 മിനിറ്റ് വേവിക്കണം.

  • എണ്ണ തെളിയുമ്പോൾ ചെറുതീയിലാക്കി കുഴിവുള്ള ഒരു അടപ്പു കൊണ്ട‌ു മൂടി, ആ അടപ്പിലും കുറച്ചു വെള്ളം ഒഴിച്ച് 35–45 മിനിറ്റ് വേവിക്കുക. ഇറച്ചി വേവുന്നതാണു കണക്ക്. അല്ലെങ്കിൽ പ്രഷർകുക്കർ ഉപയോഗിച്ചു പാകപ്പെടുത്തുകയുമാവാം.

  • അല്പം ചാറോടുകൂടി വാങ്ങുക. വാങ്ങുന്നതിനു തൊട്ടുമുമ്പു മല്ലിയില ചേർത്തിളക്കണം.