Tuesday 03 December 2024 04:29 PM IST : By സ്വന്തം ലേഖകൻ

വണ്‍ പോട്ട് തന്തൂരി ചിക്കൻ റൈസ്, തയാറാക്കാം ഈസിയായി!

tandoori rice

തന്തൂരി ചിക്കൻ റൈസ്

1.ചിക്കൻ – അരക്കിലോ

2.തൈര് – ഒന്നര വലിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – അര വലിയ സ്പൂൺ

തന്തൂരി മസാല – രണ്ടു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

3.വെണ്ണ – മൂന്നു വലിയ സ്പൂൺ

4.ബേ ലീഫ് – രണ്ട്

വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ

5.സവാള – ഒന്നിന്റെ പകുതി, ചെറിയ ചതുരക്കഷണങ്ങളാക്കിയത്

കാപ്സിക്കം – ഒന്നിന്റെ പകുതി, ചെറിയ ചതുരക്കഷണങ്ങളാക്കിയത്

6.തന്തൂരി മസാല – ഒരു വലിയ സ്പൂൺ

7.ബസ്മതി അരി – രണ്ടു കപ്പ്, കുതിർത്തത്

8.വെള്ളം – മൂന്ന്–നാലു കപ്പ്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് രണ്ടു മണിക്കൂർ വയ്ക്കണം.

∙പാനിൽ ഒരു വലിയ സ്പൂൺ വെണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ വറുത്തു കോരുക.

∙ഇതേ പാനിൽ ബാക്കി വെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.

∙അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി സവാള കണ്ണാടിപ്പരുവമാകുമ്പോൾ തന്തൂരി മസാല ചേർക്കണം.

∙ബസ്മതി അരി ചേർത്തിളക്കി വെള്ളം ഒഴിച്ച് മൂടി വച്ചു വേവിക്കുക.

∙അരി വെന്തു പാകമാകുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ മുകളിൽ നിരത്തി നെയ്യ് ഒഴിക്കണം.

∙നടുവിലായി അലുമിനിയം ഫോയിലിൽ ഒരു കഷണം കരി വച്ച് അൽപം നെയ്യ് ഒഴിച്ച് പുകച്ച് പത്തു മിനിറ്റ് മൂടി വച്ച് ചെറുതീയിൽ വയ്ക്കണം.

∙ശേഷം മൂടി തുറന്നു കരി കഷണം മാറ്റി ചൂടോടെ വിളമ്പാം.