ചിക്കൻ മസാല
1.ചിക്കൻ – ഒരു കിലോ
2.നെയ്യ് – രണ്ടു വലിയ സ്പൂൺ
3.ഇഞ്ചി–വെളുത്തുള്ളി ചതച്ചത് – രണ്ടു വലിയ സ്പൂൺ
4.സവാള – മൂന്ന്
5.ഉപ്പ് – പാകത്തിന്
6.തക്കാളി – മൂന്ന്
പച്ചമുളക് – മൂന്ന്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – നാലു വലിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
7.തൈര് – രണ്ടു വലിയ സ്പൂൺ
8.കസൂരി മേത്തി – ഒരു ചെറിയ സ്പൂൺ
ഫ്രഷ് ക്രീം – രണ്ടു വലിയ സ്പൂൺ
വെണ്ണ – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙പാനിൽ നെയ്യ് ചൂടാക്കി ഇഞ്ചി–വെളുത്തുള്ളി ചതച്ചത് ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ ചിക്കനും ചേർത്തു വഴറ്റണം.
∙ചിക്കൻ നിറം മാറി വരുമ്പോൾ സവാളയും പാകത്തിനുപ്പും ചേർത്തു മൂടി വച്ചു വേവിക്കണം.
∙ചിക്കൻ പകുതി വേവാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കി വേവിക്കണം.
∙മസാലയുടെ പച്ചമണം മാറി എണ്ണ തെളിഞ്ഞു വരുമ്പോൾ തൈരു ചേർക്കണം.
∙എട്ടാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങാം.