Monday 17 May 2021 02:51 PM IST : By Vanitha Pachakam

പപ്പായ പൈനാപ്പിൾ സ്മൂത്തി, സൗന്ദര്യത്തിനും ആരോഗ്യത്തിനും!

smoothie

പപ്പായ പൈനാപ്പിൾ സ്മൂത്തി

1. പപ്പായ ചെറിയ കഷണങ്ങളാക്കിയത് - ഒരു കപ്പ്‌

പൈനാപ്പിൾ ചെറിയ കഷണങ്ങളാക്കിയത് - രണ്ടു കപ്പ്‌

പാൽ - ഒരു കപ്പ്‌

തൈര് - ഒരു കപ്പ്‌

2. പഞ്ചസാര - ആവശ്യമെങ്കിൽ

3. പൈനാപ്പിൾ പൊടിയായി അരിഞ്ഞത് - അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടിച്ചു മയപ്പെടുത്തുക.

∙ ആവശ്യമെങ്കിൽ പഞ്ചസാരയും ചേർത്തിളക്കിയ ശേഷം ഗ്ലാസിൽ ഒഴിച്ചു മുകളിൽ പൈനാപ്പിൾ അരിഞ്ഞതു വിതറി വിളമ്പുക.