Monday 17 May 2021 02:47 PM IST : By Vanitha Pachakam

കുട്ടിക്കുറുമ്പിനു നല്കാം പ്രോൺ ബോൾസ്, ഈസി റെസിപ്പി!

balls

പ്രോൺ ബോൾസ്

1. ചെമ്മീൻ - 600 ഗ്രാം

2. ലൈറ്റ് സോയാസോസ് - രണ്ടു ചെറിയ സ്പൂൺ

എള്ളെണ്ണ - ഒരു ചെറിയ സ്പൂൺ

ഉപ്പ് - അര ചെറിയ സ്പൂൺ

കുരുമുളകുപൊടി - ഒരു നുള്ള്

പഞ്ചസാര - അര ചെറിയ സ്പൂൺ

ടേസ്റ്റിംഗ് പൗഡറോ - ഒരു നുള്ള്

കോൺഫ്‌ളോർ - ഒരു ചെറിയ സ്പൂൺ മുട്ടവെള്ള - ഒരു മുട്ടയുടെ പകുതിയുടേത്

3. സ്പ്രിങ് അണിയൻ - രണ്ടു തണ്ട്, പൊടിയായി അരിഞ്ഞത്

മല്ലിയില - ഒരു തണ്ട്, പൊടിയായി അരിഞ്ഞത്

4. ഒരു ദിവസം പഴക്കമുള്ള റൊട്ടി - ഒന്നര ലോഫ്, തരുതരുപ്പായി പൊടിച്ചത്

5. എണ്ണ - വറുക്കാൻ ആവശ്യത്തിന്

6. വറ്റൽമുളക് - 12, അരി കളഞ്ഞത്

വെളുത്തുള്ളി - മൂന്ന് അല്ലി, അരിഞ്ഞത്

വെള്ളം - ഒരു കപ്പ്‌

7. ടുമാറ്റോ സോസ് - രണ്ടു വലിയ സ്പൂൺ

വിനാഗിരി - അര വലിയ സ്പൂൺ

പഞ്ചസാര - അര വലിയ സ്പൂൺ

ഉപ്പ് - കാൽ ചെറിയ സ്പൂൺ

എണ്ണ - ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ചെമ്മീൻ വൃത്തിയാക്കി നന്നായി തുടച്ചുണക്കിയ ശേഷം രണ്ടാമത്തെ ചേരുവ ചേർത്തു മയത്തിൽ അരയ്ക്കണം.

∙ മൂന്നാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙ ഇത് അൽപാൽപം വീതം റൊട്ടിപ്പൊടിയിൽ ചേർത്തു ചെറിയ ഉരുളകളാക്കി, ചൂടായ എണ്ണയിൽ കരിഞ്ഞു പോകാതെ വറുത്തുകോരുക. (ഭംഗിക്കു വേണ്ടി, ഇതിനു നടുവിൽ തൊണ്ടു കളഞ്ഞ ഒരു ചെമ്മീൻ വാലോടുകൂടി വച്ച് അതിനു ചുറ്റിനുമായി ചെമ്മീൻ മിശ്രിതം കൊണ്ടു ബോളുണ്ടാക്കാം).

∙ ചൂടോടെ ചില്ലിസോസിനൊപ്പം വിളമ്പാം.

∙ ചില്ലിസോസ് തയാറാക്കാൻ ആറാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിൽ അടിക്കുക. ഇതു സോസ്പാനിലാക്കി ഏഴാമത്തെ ചേരുവയും ചേർത്ത് അടുപ്പത്തു വച്ചു തിളപ്പിക്കുക.

∙ ചൂടാറിയ ശേഷം ഗ്ലാസ് ജാറിൽ ഒഴിച്ചു സൂക്ഷിക്കാം.