Friday 22 July 2022 05:30 PM IST : By Vanitha Pachakam

പ്രഷര്‍ക്കുക്കറില്‍ തയാറാക്കാം ഒരു ക്വിക്ക്ചിക്കൻ ബിരിയാണി !

biri

ക്വിക്ക് ചിക്കൻ ബിരിയാണി

1. കോഴി – ഒരു ഇടത്തരം, (ഇടത്തരം കഷണങ്ങൾ ആക്കിയത്)

    സവാള – ഒരു വലുത്,  കനംകുറച്ചരിഞ്ഞത്

    തക്കാളി - മൂന്നു വലുത്,  ചതുരക്കഷണങ്ങളാക്കിയത്  

    പച്ചമുളക് - നാല്‌,  അരിഞ്ഞത്  

    ഇഞ്ചി – വെളുത്തുള്ളി അരച്ചത്- ഒരു വലിയ സ്പൂൺ,  വടിച്ച്

    ഗ്രാമ്പൂ,  ഏലയ്ക്ക,  കറുവപ്പട്ട എന്നിവ പൊടിച്ചത്- അര ചെറിയ സ്പൂൺ

    മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

   മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

    മല്ലിയില അരിഞ്ഞത് - 150 ഗ്രാം

    പുതിനയില അരിഞ്ഞത് - 50 ഗ്രാം

    തൈര് – ഒരു കപ്പ്

    ഉപ്പ്- പാകത്തിന്

2. എണ്ണ – ഒരു വലിയ സ്പൂൺ

    നെയ്യ്- ഒരുവലിയസ്പൂൺ

3. ഗ്രാമ്പൂ, ഏലയ്ക്ക - നാലു വീതം

    വഴനയില - ഒന്ന്

4. സവാള – ഒരു ഇടത്തരം, കനംകുറച്ച് അരിഞ്ഞത്

5. ബസ്മതി അരി – മൂന്നു – മൂന്നര കപ്പ്

6. നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

7. സവാള, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ വറുത്തത് - അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙  ഒന്നാമത്തെ ചേരുവ കൈകൊണ്ട് ഞെരടി യോജിപ്പിച്ച് അൽപംപോലും വെള്ളം ചേർക്കാതെ അടുപ്പിൽ വച്ച്, ചെറുതീയിൽ വേവിക്കുക.

∙  കോഴിക്കഷണങ്ങൾ പകുതി വേവാകുമ്പോൾ തീ അണയ്ക്കുക.

∙  ഒരു പ്രഷർകുക്കർ അടുപ്പത്തു വച്ച് എണ്ണയും നെയ്യും ചൂടാക്കി ഗ്രാമ്പൂ, ഏലയ്ക്ക, വഴനയില എന്നിവ വഴറ്റുക.

∙  ഇതിൽ സവാള ചേർത്തു വഴറ്റുക.

∙  സവാള ഇളംബ്രൗൺ നിറമാകുമ്പോൾ അരി ചേർത്തു നന്നായി വറുക്കുക. അരി നന്നായി വെളുത്തു വരുമ്പോൾ തീ കുറച്ച ശേഷം ചിക്കൻ കഷണങ്ങൾ ചേർക്കുക.

∙  ഇതിലേക്ക് ആറേഴു കപ്പ് ചൂടുവെള്ളം (ചിക്കൻ ഗ്രേവി ഉൾപ്പടെ) ചേർത്ത ശേഷം നന്നായി യോജിപ്പിക്കുക.

∙  നാരങ്ങാനീരു ചേർത്ത് ഉപ്പു പാകത്തിനാക്കുക.

∙  കുക്കർ അടച്ച്, ആവി നന്നായി വന്ന ശേഷം വെയിറ്റ് വച്ച്, ചെറുതീയിൽ കൃത്യം അഞ്ചുമിനിറ്റ് വയ്ക്കുക.

∙  അടുപ്പിൽ നിന്നു വാങ്ങി, വീണ്ടും അഞ്ചു മിനിറ്റ് അനക്കാതെ വയ്ക്കുക.

∙  സവാള, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ വറുത്തതു കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പുക.