Thursday 23 December 2021 02:09 PM IST : By Anitha Jacob

സോസേജ് കൊണ്ടോരു കിടിലൻ റെസിപ്പി, സോസേജ് & പൊട്ടേറ്റോ കാസറോൾ!

cassrol

സോസേജ് & പൊട്ടേറ്റോ കാസറോൾ

1.വെജിറ്റബിൾ ഓയിൽ – രണ്ടു വലിയ സ്പൂൺ

2.കാപ്സിക്കം, ചുവപ്പും പച്ചയും മഞ്ഞയും – ഓരോന്നു വീതം

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

സോസേജ് പൊടിയായി അരിഞ്ഞത് – 250 ഗ്രാം

3.ഉരുളക്കിഴങ്ങ് – രണ്ട്, വേവിച്ചു ചെറിയ കഷണങ്ങളാക്കിയത്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4.ബേക്ക്ഡ് ബീൻസ് – ഒരു ടിൻ

വെള്ളം – കാൽ കപ്പ്

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

പാഴ്സ്‌ലി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു മൂന്നു നാലു മിനിറ്റ് വഴറ്റണം.

∙ഇതിലേക്ക് ഉരുളക്കിഴങ്ങു കഷണങ്ങളാക്കിയതും ഉപ്പും കുരുമുളകുപൊടിയും ചേർത്തു വീണ്ടും മ‌ൂന്നു മിനിറ്റഅ വഴറ്റണം.

∙ഏറ്റവും ഒടുവിൽ നാലാമത്തെ ചേരുവയും ചേർത്ത് അഞ്ചു മിനിറ്റ് കൂടി വേവിച്ചശേഷം വാങ്ങി വിളമ്പാം.