Wednesday 20 July 2022 04:15 PM IST : By സ്വന്തം ലേഖകൻ

ശീശ് താവൂക്ക്, ഇതിന്റെ രുചി ഒന്നുവേറെ തന്നെ!

shish tavook

ശീശ് താവൂക്ക്

1.ചിക്കൻ എല്ലില്ലാതെ – അരക്കിലോ

2.നാരങ്ങാനീര് – മൂന്നു വലിയ സ്പൂൺ

നാരങ്ങാത്തൊലി ചുരണ്ടിയത് – ഒരു നുള്ള്

വെളുത്തുള്ളി – എട്ട് അല്ലി, ചതച്ചത്

തൈര് – മൂന്നു വലിയ സ്പൂൺ

ഒലിവ് ഓയിൽ – മൂന്നു വലിയ സ്പൂൺ

ഇഞ്ചി ചതച്ചത് – അര ചെറിയ സ്പൂൺ

ഒറീഗാനോ – ഒരു നുള്ള്

ആപ്പിൾ സിഡർ വിനിഗർ – അര ചെറിയ സ്പൂൺ

പാപ്‌രിക – കാൽ ചെറിയ സ്പൂൺ

ടുമാറ്റോ സോസ് – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി ചതുരക്കഷണങ്ങളാക്കി വയ്ക്കണം.

∙രണ്ടാമത്തെ ചേരുവ ഒരു സിപ്പ്ലോക്ക് ബാഗിലാക്കി ചിക്കനും ചേർത്തു നന്നായി കുലുക്കി യോജിപ്പിച്ചു ഫ്രിഡ്ജിൽ രണ്ടു മണിക്കൂർ വയ്ക്കുക.

∙ബാംബൂ സ്ക്യൂവേഷ്ഴ് വെള്ളത്തിൽ രണ്ടു മണിക്കൂർ കുതിർത്തു വച്ച ശേഷം ഫ്രിഡ്ജിൽ നിന്നെടുത്ത ചിക്കൻ കഷണങ്ങൾ ഓരോ സ്ക്യൂവേഴ്സിലായി കോർത്ത് 180 c ൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് മുകളിൽ നിന്നും താഴെ നിന്നും ചൂടു കിട്ടും വിധം ഗ്രിൽ ചെയ്യുക.