Saturday 20 March 2021 04:14 PM IST : By Vanitha Pachakam

വെറൈറ്റി ക്രാബ് ഡിഷ്, സിങ്കപ്പൂർ ചില്ലി ക്രാബ്!

crab

സിങ്കപ്പൂർ ചില്ലി ക്രാബ്

1. ഞണ്ട് - 750 ഗ്രാം (ഏകദേശം ആറെണ്ണം)

2. കോൺഫ്ളോർ - പാകത്തിന്

3. എണ്ണ - വറുക്കാൻ പാകത്തിന് + മൂന്നു വലിയ സ്പൂൺ

4. തായ് റെഡ്ചില്ലി, പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

ഇല്ലെങ്കിൽ പച്ചമുളക് - രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 30 ഗ്രാം

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് - 30 ഗ്രാം

5. വെള്ളം - മൂന്നു വലിയ സ്പൂൺ

നാരങ്ങാനീര് - ഒരു ചെറിയ സ്പൂൺ

സോയാസോസ് - ഒരു വലിയ സ്പൂൺ

ഓയ്സ്റ്റർ സോസ് - ഒരു വലിയ സ്പൂൺ

ടുമാറ്റോ കെച്ചപ്പ് - ഏഴു വലിയ സ്പൂൺ

പഞ്ചസാര - ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഞണ്ട് വൃത്തിയാക്കി, വലിയ കഷണങ്ങളാക്കുക.

∙ ഇതിൽ അൽപം കോൺഫ്ലോർ വിതറി, ചൂടായ എണ്ണയിൽ വറുത്തു കോരുക. അധികമുള്ള എണ്ണ തുടച്ചു കളഞ്ഞു വയ്ക്കുക.

∙ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ യഥാക്രമം ചേർത്ത് ഇടത്തരം തീയിൽ വച്ചു രണ്ടു മൂന്നു മിനിറ്റ് വഴറ്റുക.

∙ വഴന്ന ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന ഞണ്ടും ചേർത്തിളക്കി വഴറ്റുക.

∙ ഇഷ്ടമാണെങ്കിൽ ഒരു മുട്ട അടിച്ചതും ചേർത്തിളക്കി വാങ്ങുക. ചൂടുചോറിനൊപ്പം വിളമ്പാം.