Saturday 27 March 2021 11:04 AM IST : By Vanitha Pachakam

വെറും മൂന്നു ചേരുവയിൽ തയാറാക്കാം സ്റ്റഫ്ഡ് ചിക്കൻ ബ്രെസ്റ്റ്!

stuffed

സ്റ്റഫ്ഡ് ചിക്കൻ ബ്രെസ്റ്റ്

1. ചിക്കന്റെ നെഞ്ചു ഭാഗം - നാല്

ബേക്കൺ - ഒരു പായ്ക്കറ്റ്

പാർമെസൻ ചീസ് - ഒരു പായ്ക്കറ്റ് ( പാർമെസനു പകരം മൊസെറല്ലയും പ്രോസസ്ഡ് ചീസും പകുതി വീതം യോജിപ്പിച്ച് ഉപയോഗിക്കാം)

പാകം ചെയ്യുന്ന വിധം

∙ അവ്ൻ1800C ൽ ചൂടാക്കിയിടുക.

∙ ബേക്കൺ പൊടിയായി അരിഞ്ഞു വയ്ക്കുക. ചീസ് ഗ്രേറ്റ് ചെയ്യുക. ഇതു രണ്ടും ഒരു ബൗളിലാക്കി നന്നായി യോജിപ്പികണം. ഇതിൽ റോസ്‌മേരി, തൈം, സൺ ഡ്രൈഡ് ടുമാറ്റോ എന്നിവ ഏതെങ്കിലും ചേർത്തു രുചികൂട്ടാം.

∙ഇനി ചിക്കൻ ബ്രെസ്റ്റ് എടുത്ത് നീളത്തിൽ ഒരു വെട്ടുണ്ടാക്കുക. രണ്ടായി മുറിഞ്ഞു പോകരുത്.

∙ ഈ വെട്ടിനുള്ളിൽ തയാറാക്കിയ മിശ്രിതം നിറച്ചു, അവ്നിൽ വച്ച് 15-20 മിനിറ്റ് ഗ്രിൽ ചെയ്തെടുക്കണം.

∙ തയാറാക്കിയ ചിക്കൻ ബ്രെസ്റ്റ് സാലഡിനോ ഗ്രിൽ ചെയ്ത പച്ചക്കറികൾക്കോ ഒപ്പം വിളമ്പാം.