Friday 17 June 2022 05:52 PM IST : By Vanitha Pachakam

പരീക്ഷിക്കാം തായ്‌ലൻഡ് സ്‌റ്റൈൽ, തായ് ഫിഷ്!

thai fish

തായ് ഫിഷ്

1. മീൻ - അരക്കിലോ

2. സവാള പൊടിയായി അരിഞ്ഞത് - ഒരു കപ്പ്

വെളുത്തുള്ളി - എട്ട് അല്ലി

മഞ്ഞൾപ്പൊടി - കാല്‍ ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

വാളൻപുളി പിഴിഞ്ഞത് - മുക്കാൽ വലിയ സ്പൂൺ

3. വെണ്ണ/എണ്ണ - വറുക്കാൻ ആവശ്യത്തിന്

4. വിനാഗിരി - അര വലിയ സ്പൂൺ

സോയാസോസ് - ഒരു വലിയ സ്പൂൺ‌

വെള്ളം - അര-മുക്കാൽ കപ്പ്

പഞ്ചസാര - അര ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ മീൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙ രണ്ടാമത്തെ േചരുവ മയത്തിൽ അരച്ചു മീനിൽ പുരട്ടി ഏകദേശം ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙ പാനില്‍ എണ്ണയോ വെണ്ണയോ ചൂടാക്കി മീനിട്ട് ഇരുവശവും ഇളംബ്രൗൺ നിറമാകും വരെ വറുക്കുക.

∙ ഇതിലേക്കു നാലാമത്തെ േചരുവ േചർത്തു ചെറുതീയിൽ വയ്ക്കുക.

∙ മീൻ വെന്ത ശേഷം വാങ്ങി വൈറ്റ് റൈസിനൊപ്പം വിളമ്പാം