Wednesday 03 February 2021 03:56 PM IST : By സ്വന്തം ലേഖകൻ

ആരോഗ്യം പകരും അഗത്തിപൂവ് തോരൻ, ഇന്നുതന്നെ തയാറാക്കൂ!

Untitled

ഒരുപാട് ഔഷധഗുണങ്ങളുള്ള അഗത്തിപൂവ് കൊണ്ടുള്ള ഒരു തോരൻകറിയാണ് ഇന്നത്തെ സ്പെഷ്യൽ. വെള്ള ചുവപ്പ് ,റോസ് എന്നീ മൂന്നു നിറങ്ങളില്‍ ഉള്ള പൂക്കള്‍ ഉള്ള ഇനങ്ങള്‍ കാണാറുണ്ട്..ഇല ദാഹശമിനിയായും ഉപയോഗിക്കുന്നു. മാംസ്യം, കൊഴുപ്പ്, അന്നജം, നാര്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ജീവകംസി, എ തുടങ്ങി അറുപതോളം പോഷകങ്ങള്‍ ഈ അത്ഭുതച്ചെടിയിൽ അടങ്ങിയിരിക്കുന്നു.പാലില്‍ ഉള്ളതിന്റെ ഇരട്ടി ഇരുമ്പും വിറ്റമിന്‍ A, B ഇവയും ധാരാളം അടങ്ങിയിരിക്കുന്നു . തയാറാക്കുന്ന വിധം വീഡിയോയിൽ.

ചേരുവകൾ

1.അഗത്തി പൂവ് – 10

2.എണ്ണ – പാകത്തിന്

3.കടുക് – അര ചെറിയ സ്പൂൺ

4.ചുവന്നുള്ളി – രണ്ടു വലിയ സ്പൂൺ

5.മുളക് – പാകത്തിന്