Thursday 24 November 2022 11:47 AM IST : By Deepthi Phillips

ചൂട് ചോറിനൊപ്പം കിടിലൻ നെല്ലിക്ക അച്ചാർ, തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം!

nellikka achar2

ചൂട് ചോറിനൊപ്പം ഒരു കിടിലൻ അച്ചാർ ഉണ്ടെകിൽ കുശാലായി. അത് നെല്ലിക്ക അച്ചാർ ആണെങ്കിൽ സ്വാദ് കൂടും. നെല്ലിക്ക ആവിയിൽ വേവിച്ചു ഉണ്ടാക്കുന്ന അച്ചാറിനെക്കാളും സ്വാദ് കൂടും ഈ രീതിയിൽ തയാറാക്കിയാൽ. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും, ആമാശയത്തിലെ ആസിഡ് സന്തുലിതമാക്കുന്നതിനും, കരളിനെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. നെല്ലിക്ക ചർമത്തിനും മുടിക്കും നല്ലതാണ്. കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിൻ, വിറ്റാമിൻ ബി കോംപ്ലക്സ് തുടങ്ങി നിരവധി ധാതുക്കളും വിറ്റാമിനുകളും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതാ രുചിയൂറും നെല്ലിക്ക അച്ചാർ എങ്ങനെ തയാറാക്കാം എന്നു നോക്കാം.

ചേരുവകൾ:

•നെല്ലിക്ക - 600 ഗ്രാം

•കടുക് - 1 ടേബിൾസ്പൂൺ

•വെളുത്തുള്ളി അരിഞ്ഞത് - 1 കപ്പ്

•ഇഞ്ചി അരിഞ്ഞത് - 1/4 കപ്പ്

•കറിവേപ്പില – അൽപം

•ഉണക്കമുളക് - 15

•നല്ലെണ്ണ - 1/2 കപ്പ്

•രണ്ട് ടീസ്പൂൺ ഉലുവയും ഒരു ടീസ്പൂൺ കടുകും കൂടി ചെറുതായി വറുത്തു പൊടിച്ചത്

•ഉപ്പ് – പാകത്തിന്

•മഞ്ഞൾ പൊടി - 2 ടീസ്പൂൺ

•കശ്മീരി മുളകുപൊടിയും സാധാരണ മുളകുപൊടിയും യോജിപ്പിച്ചത് - 3.1/2 ടേബിൾസ്പൂൺ

•കായം പൊടി - 1 ടീസ്പൂൺ

•തിളച്ച വെള്ളം - 1 കപ്പ്

•വിനാഗിരി - 3 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Cookery Video
  • Pachakam