Monday 04 April 2022 12:35 PM IST : By ഗംഗ ശ്രീകാന്ത്

പെരുന്നാളിന് സ്വാദേറും വിരുന്നൊരുക്കാൻ ചിക്കൻ ബുഖാരി റൈസ്; അറേബ്യൻ രുചിയിൽ

bukhari-rice

പെരുന്നാളിന് സ്വാദേറും വിരുന്നൊരുക്കാൻ അറേബ്യൻ രുചിയിൽ ചിക്കൻ ബുഖാരി റൈസ്. കിടിലൻ റെസിപ്പി ഇതാ..

ബുഖാരി മസാലയ്ക്ക് ആവശ്യമുള്ള ചേരുവകൾ

1. മല്ലി - മുക്കാൽ ടേബിൾസ്പൂൺ

2. കുരുമുളക് - ഒരു ടീസ്പൂൺ

3. ജീരകം - ഒരു ടീസ്പൂൺ

4. കറുവപ്പട്ട - ഒരു ചെറിയ കഷ്ണം

5. ഗ്രാമ്പു - 4 എണ്ണം

6. ഏലയ്ക്ക - അഞ്ച് എണ്ണം

7. കറുത്ത ഏലയ്ക്ക - ഒന്ന്

8. വറ്റൽമുളക് - മൂന്ന്

9. മാഗി ചിക്കൻ ക്യൂബ് - മൂന്ന് 

10. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

11. ചിക്കൻ - ഒരു കിലോ

ഒന്നുമുതൽ 8 വരെയുള്ള ചേരുവകൾ ചെറിയ തീയിൽ 5 മിനിറ്റ് വറക്കുക. ചൂടാറിയശേഷം മഞ്ഞൾപ്പൊടിയും മാഗി ചിക്കൻ ക്യൂബും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കുക. ചിക്കൻ വലിയ കഷ്ണങ്ങളാക്കി വരഞ്ഞു വയ്ക്കുക. പൊടിച്ച മസാല ചിക്കനിൽ പുരട്ടി കുറഞ്ഞത് രണ്ടു മണിക്കൂർ മാറ്റി വയ്ക്കുക. മാഗി ക്യൂബിൽ ഉപ്പ് ഉള്ളതിനാൽ ഉപ്പ് ചേർക്കേണ്ട ആവശ്യമില്ല തലേദിവസം തന്നെ ഫ്രിജിൽ വച്ചിരുന്നാൽ രുചി കൂടും.

റൈസ് തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ

ബസ്മതി അരി - 2 കപ്പ്

വെള്ളക്കടല - അരക്കപ്പ്

കാരറ്റ് - 2 എണ്ണം

ഉണക്കമുന്തിരി - 2 ടേബിൾ സ്പൂൺ

എണ്ണ - കാൽ കപ്പ് + 2 ടേബിൾ സ്പൂൺ

സവാള - 2 ഇടത്തരം

തക്കാളി അരച്ചത് - അരക്കപ്പ്

വെളുത്തുള്ളി ചതച്ചത് - ഒരു ടേബിൾസ്പൂൺ

തക്കാളി സോസ് - ഒരു ടേബിൾ സ്പൂൺ

പച്ചമുളക് -  6-8

ഉണങ്ങിയ നാരങ്ങ - 1

തക്കാളി സോസ് - 3 ടേബിൾസ്പൂൺ

കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ

എണ്ണ - ഒരു ടേബിൾ സ്പൂൺ

ചട്നി തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ

മല്ലിയില അരിഞ്ഞത് - ഒരു കപ്പ്

തക്കാളി - 2 വലുത്

സവാള - ഒന്നിന്റെ പകുതി

ഇഞ്ചി - ഒരു ചെറിയ കഷ്ണം

പച്ചമുളക് - 2

ജീരകം പൊടിച്ചത് - അര ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ചേരുവകളെല്ലാം കൂടി മിക്സിയിൽ വെള്ളം ചേർക്കാതെ തരുതരുപ്പായി അരച്ചെടുക്കുക.

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam