Wednesday 01 December 2021 12:48 PM IST : By രേഷ്മ മഹേഷ്

വെറും ഏഴു ദിവസം മതി, ക്രിസ്മസിന് അടിപൊളി ബീറ്റ്റൂട്ട് വൈൻ തയാർ (വിഡിയോ)

beetrootwinnn56788

ക്രിസ്മസ് ആഘോഷത്തിൽ ഏറ്റവും പ്രധാനമാണ് വൈൻ. കുറഞ്ഞ ചിലവിൽ അടിപൊളി ബീറ്റ്റൂട്ട് വൈൻ വെറും ഏഴു ദിവസം കൊണ്ട് തയാറാക്കാം. റെസിപ്പി ഇതാ..  

ചേരുവകൾ

ബീറ്റ്റൂട്ട് - 1 കിലോഗ്രാം

പഞ്ചസാര - 750 ഗ്രാം - 1 കിലോഗ്രാം 

വെള്ളം - 2 ലിറ്റർ (തിളപ്പിച്ച് ആറിച്ചത് )

യീസ്റ്റ്‌ - 3/4 ടീസ്പൂൺ

ഏലയ്ക്ക - 7 എണ്ണം 

ഗ്രാമ്പു - 7 എണ്ണം

തക്കോലം - 1 എണ്ണം 

കറുവപ്പട്ട - 1 വലിയ കഷ്ണം 

ഗോതമ്പ് - 2 ചെറിയ കൈപ്പിടി ( 75 ഗ്രാം ) 

ഇഞ്ചി - 1 ചെറിയ കഷ്ണം 

ശ്രദ്ധിക്കുക  

വൈൻ തയാറാക്കാൻ ഉപയോഗിക്കുന്ന ഒരു പാത്രത്തിലും തവിയിലും ജലാംശം ഒട്ടും പാടില്ല.

മൂന്നു ദിവസം മുതൽ വൈൻ ഉപയോഗിച്ച് തുടങ്ങാം.

വീര്യം കൂടുതൽ ആവശ്യമെങ്കിൽ 21 ദിവസം വരെ വയ്‌ക്കേണ്ടതാണ്.

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam