Wednesday 24 November 2021 12:49 PM IST : By സ്വന്തം ലേഖകൻ

യഥാർഥ കുഞ്ഞോ അതോ രസികൻ കേക്കോ? സൈബർ ലോകത്തെ അതിശയിപ്പിച്ച കേക്ക് ബേക്കർ

bencooollkhgg

രക്തം പുരണ്ട ഹൃദയം, ഷൂ, കൈക്കുഞ്ഞ്, പാമ്പ് തുടങ്ങിയവയെ തീൻമേശയിൽ കണ്ടാൽ എങ്ങനെയിരിക്കും? അയ്യേ.. എന്ന് ആദ്യം മനസ്സിൽ തോന്നുമെങ്കിലും രുചിച്ചു നോക്കിയാൽ മനസ്സിലാകും അടിപൊളി കേക്കാണ് മുന്നിലുള്ളതെന്ന്. മനുഷ്യരുടെ മുഖം, ഇസ്തിരിയിട്ടു വച്ച ജീൻസ്, ഫുട്ബോൾ, സെലിബ്രിറ്റികളുടെ രൂപങ്ങൾ, മൃഗങ്ങൾ, പ്രേതങ്ങൾ തുടങ്ങി വിവിധരൂപത്തിലുള്ള കേക്കുകൾ ഉണ്ടാക്കി സോഷ്യൽമീഡിയയിൽ ശ്രദ്ധേയനായിരിക്കുകയാണ് ബെൻ കോളിൻ എന്ന ഷെഫ്. അറപ്പു തോന്നിക്കുന്നവയെ കൊതിപ്പിക്കുന്ന കേക്കുകളായി മാറ്റിയാണ് ബെൻ കോളിൻ ഇൻസ്റ്റഗ്രാമിൽ താരമായത്.

കൈക്കുഞ്ഞിനൊപ്പമുള്ള കോളിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യഥാർഥത്തിൽ കുഞ്ഞാണോ അതോ കുഞ്ഞിന്റെ രൂപത്തിലുള്ള കേക്കാണോയെന്നാണ് ആരാധകർ ചോദിച്ചത്. ഒരു ടാറ്റൂ ആർട്ടിസ്റ്റ് കേക്ക് ബേക്കറായാൽ ഇത്തരം ട്വിസ്റ്റുകൾ പ്രതീക്ഷിക്കാം എന്നാണ് ചിലർ പറയുന്നത്. ‘ദ് ബേക്ക് കിങ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കോളിൻ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. ചെസ്റ്റർ സ്വദേശിയായ ബെന്നിന്റെ സ്പെഷലൈസേഷൻ ഒപ്റ്റിക്കൽ ഇല്യൂഷനിലാണ്. ചിത്രങ്ങൾ കാണാം; 

1.

2.

3.

4.

Tags:
  • Pachakam