Tuesday 09 October 2018 05:33 PM IST : By സ്വന്തം ലേഖകൻ

ഈ 10 കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ, ബിരിയാണി കിടുവാകും!

dum-biriyani321

ബിരിയാണി എന്നു കേൾക്കുമ്പോൾ തന്നെ മലയാളിയ്‌ക്ക് പ്രത്യേക സുഖമാണ്. പിന്നെ മലബാർ സ്റ്റൈൽ ദം ബിരിയാണിയുടെ കാര്യം പറയേണ്ടതില്ലല്ലോ. ദം പൊട്ടിക്കുമ്പോഴുള്ള മണം പറഞ്ഞറിയിക്കാൻ കഴിയില്ല. വീട്ടിൽ ബിരിയാണി ഉണ്ടാക്കിയിട്ട് ശരിയായില്ല എന്ന് സങ്കടപ്പെടുന്നവർക്ക് സഹായകമായ ടിപ്സുകളാണ് താഴെ പറയുന്നത്. ഈ 10 കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ, ബിരിയാണി കിടുവാകും.

1. ബിരിയാണി തയാറാക്കുന്ന അരി പ്രധാന ഘടകമാണ്, 20 മിനിറ്റ് മാത്രം കുതിര്‍ക്കാന്‍ ആയി വെള്ളത്തില്‍ ഇടുക.

2. ബിരിയാണി അരി തിളപ്പിക്കാൻ ഉപയോഗിക്കുന്ന കലം വലുപ്പം ഉള്ളതാകാന്‍ ശ്രദ്ധിക്കുക. ഇത് ചോറ് കുഴഞ്ഞു പോകാതിരിക്കാനും നീളവും ഭംഗിയും ഉള്ള റൈസ് കിട്ടാനും സഹായിക്കും.

3.  കറുവാപ്പട്ട, ഗ്രാമ്പു, തക്കോലം, ജാതിപത്രി, പെരുംജീരകം ഏലയ്ക്ക,കറിവേപ്പില ഇവയ്ക്ക് ഒപ്പം ഒരു നാരങ്ങയും പിഴിഞ്ഞ് ചേര്‍ത്ത് തിളയ്ക്കുന്ന വെള്ളത്തില്‍ അരി തിളപ്പിക്കാൻ ശ്രദ്ധിക്കുക.

4. ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി, മട്ടണ്‍ ബിരിയാണി എന്നിവ ഉണ്ടാക്കുന്നതിന് മുൻപ് ഇവ തലേ ദിവസം തന്നെ മസാല പുരട്ടി വയ്ക്കാം. സ്വാദു കൂടും.

5. ബിരിയാണിക്ക് ഉപയോഗിക്കുന്ന ചിക്കന്‍ ,മട്ടണ്‍ ,ബീഫ് എന്നിവ കുക്കറില്‍ പാകം ചെയ്യുന്ന പതിവ് സാധാരണ വീട്ടമ്മമാര്‍ സമയലാഭത്തിനായി ചെയ്യാറുണ്ട്. ഇത് ഒഴിവാക്കി തുറന്ന പാത്രത്തില്‍ സാവധാനം പാകം ചെയ്‌താൽ നല്ല ബിരിയാണി മസാല ഉറപ്പ്.

6. ബിരിയാണിയില്‍ ഇടാനായി ഉണ്ടാക്കുന്ന ഗരംമസാല വീട്ടിൽ തന്നെ ഉണ്ടാക്കുക.

7. ചിക്കന്‍ ഫ്രൈ ചെയ്യാത്ത ബിരിയാണിയ്ക്ക് മസാല തയാറാക്കുമ്പോൾ വെള്ളം ഒഴിവാക്കി മസാല തയാറാക്കാം. ചിക്കനില്‍ നിന്ന് ഊറി വരുന്ന വെള്ളം മതിയാകും മസാലയ്ക്ക്.

8. ബീഫ് ബിരിയാണിയുടെ മസാല തയാറാക്കുമ്പോൾ തക്കാളി ഒഴിവാക്കി പാകം ചെയ്തു നോക്കൂ.

9. പൈനാപ്പിള്‍ എസന്‍സ് ഒഴിവാക്കി ഫ്രഷ്‌ ആയ പഴുത്ത പൈനാപ്പിള്‍ ചോപ്പ് ചെയ്തു ഇടുക.

10. ദം ബിരിയാണി ഉണ്ടാക്കുമ്പോള്‍ ലയര്‍ ബൈ ലയര്‍ ആയി മീറ്റും ചോറും ഇടുക അവസാനം മുകളില്‍ ഫ്രൈ ചെയ്ത ഉള്ളി, ഒപ്പം ഒരു നുള്ള് ഗരംമസാലയും ചേർത്തുകൊടുക്കാം.