Tuesday 04 August 2020 12:57 PM IST : By സ്വന്തം ലേഖകൻ

പ്രാതലിന് നല്ല സ്പോഞ്ച് അപ്പവും റസ്റ്ററന്റ് സ്റ്റൈൽ കിടിലൻ മുട്ടക്കറിയും

appam-egg-curry7755

മുട്ടക്കറി- ചേരുവകൾ 

മുട്ട -4 എണ്ണം

വെളിച്ചെണ്ണ - 4 tbsp

സവോള-2 എണ്ണം

പച്ചമുളക് -4 എണ്ണം

തക്കാളി-1 എണ്ണം

ഗ്രാമ്പൂ,പട്ട, ഏലയ്ക്ക-3 വീതം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 tbsp

തൈര്-3 tbsp

മുളകുപൊടി-1 tbsp

മഞ്ഞൾപ്പൊടി- 1/4 tsp

മല്ലിപ്പൊടി-1/2 tsp

പെരുഞ്ചീരകം - 1/2 tsp

കുരുമുളക് പൊടി - 1/2 tsp

ഗരം മസാല -1 tsp

ഉപ്പ് ആവശ്യത്തിന്

സ്പോഞ്ച് അപ്പം- ചേരുവകൾ

കുതിർത്ത പച്ചരി- 2 കപ്പ്

തേങ്ങ - 1/2 പീസ്

പഞ്ചസാര - 1 tsp

വെളുത്തുള്ളി - 3 അല്ലി

ഉള്ളി - 2 എണ്ണം

ജീരകം -1/4 tsp

ഈസ്റ്റ് -1/2 tsp

ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാൻ ചൂടാകുമ്പോൾ 2 tbsp വെളിച്ചെണ്ണ ഒഴിക്കുക, ശേഷം സവോള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് കുറച്ച് ഉപ്പും ചേർത്ത് വഴറ്റുക. നന്നായി വഴറ്റി ഉണങ്ങി കഴിയുമ്പോൾ ചൂടാറിയശേഷം ഒരു മിക്സിയിൽ ഇട്ട് ചെറുതായി അടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം വീണ്ടും പാൻ ചൂടാക്കി 2 tbsp വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ഗ്രാമ്പൂ,പട്ട, ഏലയ്ക്ക ചേർത്ത് കൊടുക്കുക. ശേഷം പച്ചമുളകും തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്നുകഴിയുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യുക. ശേഷം മസാലകൾ ചേർത്ത് കൊടുക്കാം. 

മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പെരും ജീരകം പൊടിച്ചത് ശേഷം ഗരം മസാലയും മുകളിൽ പറഞ്ഞ അളവിൽ ചേർത്ത് നന്നായി വഴറ്റുക. അതിന് ശേഷം തൈര് ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യുക. ശേഷം അരച്ച് മാറ്റിവെച്ച സവോള ചേർത്ത് കൊടുക്കുക. നന്നായി വഴറ്റിയശേഷം കുറച്ച് വെള്ളവും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അല്പനേരം വേവിക്കുക. ശേഷം നമ്മുടെ മുട്ട പകുതി മുറിച്ച് കമഴ്ത്തി ഇതിലേക്ക് ചേർത്ത് കൊടുക്കുക. നമ്മുടെ കറിയുമായി മിക്സ് ചെയ്യുക. കുറച്ച് വെള്ളവും ചേർത്ത് കൊടുത്ത് അല്പനേരം കൂടെ തീ കുറച്ച് അടുപ്പത്ത് വയ്ക്കുക. അവസാനമായി കുരുമുളക് പൊടിയും കൂടെ ചേർക്കുക. ചെറുതായി ഒന്ന് ഇളക്കുക. നമ്മുടെ റെസ്റ്റോറന്റ് സ്റ്റൈൽ മുട്ടക്കറി റെഡി.

സ്പോഞ്ച് അപ്പം ഉണ്ടാക്കുന്നതിന് തലേദിവസം രാത്രിയിൽ കുതിർത്ത് വച്ചിരിക്കുന്ന പച്ചരി മിക്സിയിൽ രണ്ട് പ്രാവശ്യമായി അടിച്ചെടുക്കുക. ശേഷം രണ്ട് ചെരവ തേങ്ങയും പഞ്ചസാരയും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ശേഷം അതിലേക്ക് വീണ്ടും അര ചെരവ തേങ്ങയും ഉള്ളിയും , വെളുത്തുള്ളിയും,ജീരകവും  ഒതുക്കി ചേർക്കുക. ശേഷം ഈസ്റ്റും ചേർത്തു കൊടുക്കുക. രണ്ട് മണിക്കൂറിന്  ശേഷം നമ്മുടെ അപ്പത്തിനുള്ള മാവ് റെഡിയാകും. ശേഷം നമ്മുടെ മാവ് ഒരു പാലപ്പ ചട്ടിയിലേക്ക് ഒഴിച്ച് രണ്ട് മിനിറ്റ് വേവിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. നമ്മുടെ സ്പോഞ്ച് അപ്പം റെഡി.

Tags:
  • Breakfast Recipes
  • Pachakam