Monday 16 November 2020 11:59 AM IST : By സ്വന്തം ലേഖകൻ

ഒരു ഈസി സ്‌റ്റാർട്ടർ; ബ്രുഷേറ്റ വിത് ടുമാറ്റോ ആൻഡ് ചീസ്!

brus

ബ്രുഷേറ്റ വിത് ടുമാറ്റോ ആൻഡ് ചീസ്

1.നല്ല പൾപ്പുള്ള തക്കാളി – ആറ്, ചെറുതായി അരിഞ്ഞത്

വെളുത്തുള്ളി – മൂന്ന് അല്ലി, ചെറുതായി അരിഞ്ഞത്

ഒലിവ് ഓയിൽ – രണ്ടു മൂന്നു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

ബാള്‍സാമിക് വിനിഗർ – ഒന്നു രണ്ടു വലിയ സ്പൂൺ

ബേസിൽ ലീവ്സ്, തണ്ടു കളഞ്ഞ് ഇല മാത്രം നുള്ളിയെടുത്തത് – കുറച്ച്

2.മൊസെറല്ല ചീസ് – പാകത്തിന്

3.ഫ്രെഞ്ച് ബാഗെറ്റ്/റൊട്ടി – ഒന്ന്

പാകം ചെയ്യുന്ന വിധം

അവ്ൻ 180C ൽ ചൂടാക്കിയിടുക.

ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു 10 മിനിറ്റ് വയ്ക്കുക.

ഒരു ബാഗെറ്റ് എടുത്തു മുക്കാൽ ഇഞ്ച് കനത്തിൽ ചരിച്ചു മുറിക്കുക. ഇത് ഒരു ട്രേയിൽ നിർത്തി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് രണ്ടു മൂന്നു മിനിറ്റ് ബേക്ക് ചെയ്യുക.ലൈറ്റ് ബ്രൗൺ നിറമാകണം. അവ്നിൽ നിന്നും പുറത്തെടുത്തു വയ്ക്കുക.

യോജിപ്പിച്ചു വച്ചിരിക്കുന്ന ഒന്നാമത്തെ ചേരുവയിൽ നിന്ന് ഊറി വന്ന വെള്ളം മാറ്റിക്കളഞ്ഞ്, മിശ്രിതം അല്പാല്പം വീതം ഓരോ കഷണം റൊട്ടിയുടെ മുകളിലും വച്ച് മുകളിൽ അല്പം മൊസെറല്ല ചീസ് വിതറണം.

വീണ്ടും അവ്നിൽ വച്ചു 5 മിനിറ്റ് കൂടി ബേക്ക് ചെയ്ത ശേഷം ചൂടോടെ വിളമ്പുക.

ഓരോരുത്തരുടെയും ഇഷ്ടാനുസരണം ടോപ്പിങ്ങിൽ മാറ്റം വരുത്താം. ബാക്കി വന്ന ചിക്കൻ, ബേബി കോൺ, എന്നിങ്ങനെ പല വെറൈറ്റികൾ പരീക്ഷിച്ചു നോക്കൂ.

കടപ്പാട്

ബീനാ മാത്യൂ