Tuesday 14 August 2018 03:51 PM IST : By സ്വന്തം ലേഖകൻ

സ്വാദിഷ്ടമായ ഓണം സ്പെഷ്യൽ കാബേജ് തോരൻ; തയാറാക്കുന്ന വിധം

cabbage

ഭക്ഷണത്തിൽ ധാരാളമായി ഇലവർഗ്ഗങ്ങൾ ഉപയോഗിക്കുന്നവരാണ് മലയാളികൾ. അത്തരത്തിൽ മലയാളികളുടെ ഭക്ഷണശീലങ്ങളിൽ ഏറെക്കുറെ സ്ഥിരമായ ഒന്നാണ് കാബേജ് തോരൻ. അനായാസം പാചകം ചെയ്യാം എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. എന്നാൽ ഈ ഓണത്തിന് വ്യത്യസ്ത രുചിയോടെ ഒരു സ്പെഷ്യൽ കാബേജ് തോരൻ തയാറാക്കിയാലോ...? ഇതാ ഓണം സ്പെഷ്യൽ കാബേജ് തോരൻ തയാറാക്കുന്ന വിധം.

cabbage-2

വേണ്ട സാധനങ്ങൾ:

കാബേജ് ഒന്ന്

ചുവന്നുള്ളി അരിഞ്ഞത് ആവശ്യത്തിന്


ഒരു ടീസ്പൂണ്‍
 മുളക്പൊടി

ഒന്നര ടീസ്പൂണ്‍
 ഉപ്പ്

വെളിച്ചെണ്ണ പാകത്തിന്


രണ്ട് ടേബിള്‍സ്പൂണ്‍
 കടുക്

അര ടീസ്പൂണ്‍
 ജീരകം

അര ടീസ്പൂണ്‍
 ചുവന്നമുളക്

കറിവേപ്പില ആവശ്യത്തിന്

ചിരകിയ തേങ്ങ പാകത്തിന്

പാകം ചെയ്യേണ്ട വിധം :

1. ഒരു പാത്രത്തില്‍ കാബേജ്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി അരിഞ്ഞത് എന്നിവ നല്ലതു പോലെ ഇളക്കുക.

2.ഒരു പാനിൽ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് കടുക്, ജീരകം, ചുവന്ന മുളക് എന്നിവ ചേര്‍ത്ത് ചൂടാക്കുക. കടുക് പൊട്ടിക്കഴിഞ്ഞാല്‍ അതിലേക്ക് കറിവേപ്പിലയും ഇളക്കിയ കാബേജും ചേര്‍ക്കാം.

3.ശേഷം അതിൽ കുറച്ച് മുളക് പൊടി ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക.

4. പാന്‍ നന്നായി മൂടി, അല്‍പസമയം വേവിക്കുക.

5. വെന്ത് കഴിഞ്ഞ് അതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ത്ത് വീണ്ടും ഇളക്കുക. ഒന്നു കൂടി ചൂടാക്കി എടുക്കാം.