Tuesday 23 January 2018 04:30 PM IST : By സ്വന്തം ലേഖകൻ

കാരറ്റ് കോക്കനട്ട് ലഡ്ഡു

laddu




1.    കാരറ്റ് – നാലെണ്ണം
2.    നെയ്യ് – രണ്ടര വലിയ സ്പൂൺ
3.    കശുവണ്ടിപ്പരിപ്പ് – മൂന്നു വലിയ സ്പൂൺ, നുറുക്കിയത്
4.    പാൽ – മൂന്നു വലിയ സ്പൂൺ
5.    തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്
6.    കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ
7.    ഏലയ്ക്കാപ്പൊടി – രണ്ടു ചെറിയ സ്പൂൺ
8.    തേങ്ങ ചുരണ്ടിയത് – അരക്കപ്പ്


പാകം ചെയ്യുന്ന വിധം


∙ കാരറ്റ് തൊലി കളഞ്ഞു തുടച്ചുണക്കി ഗ്രേറ്റ് ചെയ്തു വയ്ക്കുക.
∙ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പ് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരി മാറ്റി വയ്ക്കുക.
∙ ഇതേ പാനിൽ കാരറ്റ് ചേർത്തു ചെറുതീയില്‍ പത്തു മിനിറ്റ് വഴറ്റുക. കാരറ്റ് നല്ല മൃദുവായി പച്ചമണം മാറുന്നതാണു പാകം.
∙ ഇതിലേക്കു പാൽ ചേർത്തു മൂന്നു മിനിറ്റ് വഴറ്റിയശേഷം തേങ്ങ ചുരണ്ടിയതു ചേർത്തിളക്കുക.
∙ ഇനി കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ഏകദേശം അഞ്ചു മിനിറ്റ് ഇളക്കണം. കണ്ടൻസ്ഡ് മിൽക്ക് വറ്റി വരുന്നതാണു പാകം.
∙ ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും വറുത്ത കശുവണ്ടിപ്പരിപ്പും ചേർത്തിളക്കി യോജിപ്പിക്കുക. അടുപ്പിൽ നിന്നു വാങ്ങി ചൂടാറാൻ വയ്ക്കുക.
∙ പിന്നീട് ചെറിയ ഉരുളകളാക്കിയെടുത്ത് ഓരോ ഉരുളയും തേങ്ങ ചുരണ്ടിയതില‍്‍ പൊതിഞ്ഞു പാത്രത്തിൽ നിരത്തിയോ പേപ്പർ കപ്പിൽ വച്ചോ വിളമ്പാം.



മറുനാടൻ മലയാളികള്‍  പ്രിയ വിഭവങ്ങൾ  പങ്കു  വയ്ക്കുന്ന പംക്തി. ഇത്തവണ സമ്പാൽ ചിക്കൻ- ഷൈനി സജിത്, സൗത്ത് ആഫ്രിക്ക

അടുക്കളയിൽ പരീക്ഷിച്ചു വിജയിച്ച പാചകക്കുറിപ്പുകൾ, വിഭവങ്ങളുെട േഫാേട്ടാ, ഒപ്പം രചയിതാവിെന്‍റ  വിലാസവും  പാസ്േപാര്‍ട്ട് െെസസ്ചിത്രവും അയച്ചു തരിക. എളുപ്പം തയാറാക്കാവുന്നതും രുചികരവുമായ  പാചകക്കുറിപ്പുകൾ ‘വനിത’യിൽ പ്രസിദ്ധപ്പെടുത്തും. അയയ്ക്കേണ്ട  വിലാസം  vanithadesk@mmp.in ഫോട്ടോ  JPEG file ആയി അയയ്ക്കുക.