രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പവും രാത്രി അത്താഴത്തിനൊപ്പവും കഴിക്കാനായി ഇതാ ഒരു ഹൈ പ്രോട്ടീൻ കറി....
ചേരുവകൾ
•ചെറുപയർ – ഒരു കപ്പ്
•വെള്ളം - മൂന്നര കപ്പ്
•വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
•കടുക് - ഒരു ടീസ്പൂൺ
•കറുവപ്പട്ട – രണ്ട്
•ഏലക്കായ – രണ്ട്
•ഗ്രാമ്പൂ- 2
•ബേ ലീഫ് - രണ്ട്
•മുളകുപൊടി - ഒരു ടീസ്പൂൺ
•മഞ്ഞൾ പൊടി - അര ടീസ്പൂൺ
•ജീരകപ്പൊടി - അര ടീസ്പൂൺ
•ചെറിയുള്ളി - ഒരു കപ്പ്
•ഇഞ്ചി - ഒരു ടേബിൾ സ്പൂൺ
•വെളുത്തുള്ളി - ഒരു ടേബിൾസ്പൂൺ
•പച്ചമുളക് - മൂന്ന്
•കറിവേപ്പില
•തക്കാളി - 1
•തേങ്ങ ചിരവിയത് -അരക്കപ്പ്
•ജീരകം -അര ടീസ്പൂൺ
•ഉപ്പ് - 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
∙കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കാം.
ഇനി മസാലകൾ ചേർത്ത് നന്നായി വഴറ്റാം, തീ ഓഫ് ചെയ്തതിനുശേഷം മസാലപ്പൊടികൾ ചേർത്ത് ജസ്റ്റ് ഒന്ന് മിക്സ് ചെയ്യാം.
∙ഇതിലേക്ക് ഇഞ്ചി, ചെറിയുള്ളി, വെളുത്തുള്ളി ഇവ ചതച്ചതും, കറിവേപ്പില പച്ചമുളക് ഇവയും ചേർത്ത് സ്റ്റൗവ് ഓൺ ചെയ്യാം. ഒന്ന് യോജിപ്പിച്ച് കഴിഞ്ഞാൽ തക്കാളി ചേർക്കാം.
∙വെള്ളം ഒഴിച്ച് ഒന്നുകൂടി മിക്സ് ചെയ്യുക.
∙ഉപ്പും ചെറുപയറും ചേർത്തതിനുശേഷം കുക്കർ അടച്ചു മൂന്നു വിസിൽ വരും വരെ വേവിക്കണം.
∙ഈ സമയം തേങ്ങയും ജീരകവും അല്പം വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.
∙ഇത് വെന്ത ചെറുപയറിലേക്ക് ചേർക്കാം. ആവശ്യമെങ്കിൽ കുറച്ചു വെള്ളം കൂടി ചേർത്തു തിളപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.