Wednesday 26 September 2018 04:53 PM IST : By സ്വന്തം ലേഖകൻ

ഇറ്റാലിയൻ ഹെർബ് റോസ്റ്റഡ് ചിക്കൻ

italian-chicken

കൊതിയൂറുന്ന ഇറ്റാലിയൻ ഹെർബ് റോസ്റ്റഡ് ചിക്കൻ വീട്ടിൽ തയാറാക്കാം എളുപ്പത്തിൽ.

ചേരുവകൾ

1.    തൊലിയോടു കൂടിയ ചിക്കൻ മുഴുവനോടെ – ഒന്ന്

2.    വെളുത്തുള്ളി അരച്ചത് – നാലു വലിയ സ്പൂൺ
    നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ
    റോസ്മേരി – ഒരു ചെറിയ സ്പൂൺ
    ഒറിഗാനോ – ഒരു ചെറിയ സ്പൂൺ
    തൈം – ഒരു ചെറിയ സ്പൂൺ
    ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3.    ഒലിവ് ഓയിൽ – നാലു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം


∙ കോഴി വൃത്തിയാക്കി തുടച്ചുണക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ചിക്കനിൽ പുരട്ടി ഒരു രാത്രി മുഴുവൻ വയ്ക്കുക.

∙ പീന്നീട് പുറത്തെടുത്ത് ഒലിവ് ഓയിൽ പുരട്ടി അൽപ സ മയം മാറ്റി വയ്ക്കുക.

∙  അവ്‍ൻ 1800C ചൂടാക്കിയിടുക.

∙ പുരട്ടി വച്ചിരിക്കുന്ന ചിക്കൻ റോസ്റ്റിങ് പാനിലാക്കി ചൂടാക്കിയ അവ്നിൽ വയ്ക്കുക. ചിക്കൻ വേവുന്നതാണു പാകം. ചിക്കൻ ഇടയ്ക്കിടെ തിരിച്ചിട്ടു കൊടുക്കണം.

റെസിപ്പി: ബേബി ജോൺസൺ, ഫുജൈറ