Wednesday 17 October 2018 05:32 PM IST : By സ്വന്തം ലേഖകൻ

രുചികരമായ ചിക്കൻ കപ്പ ബിരിയാണി

chi-kapa1 Photo Credit: Google, yummyoyummy

ബീഫ് ഉപയോഗിച്ചാണ് സാധാരണ കപ്പ ബിരിയാണി തയാറാക്കാറ്. എന്നാൽ ബീഫ് കഴിക്കാത്തവർ ഇനി സങ്കടപ്പെടേണ്ട. ചിക്കൻ ഉപയോഗിച്ചും രുചികരമായ കപ്പ ബിരിയാണി തയാറാക്കാം.

ചേരുവകൾ

കപ്പ - 1 കിലോ
ചിക്കൻ- 1/2 കിലോ
പച്ചമുളക് ചതച്ചത്- 9 എണ്ണം
വെളുത്തുള്ളി പേസ്റ്റ് - 2  ടീസ്പൂൺ
ഇഞ്ചി പേസ്റ്റ് - 2 ടീസ്പൂൺ
മഞ്ഞൾ പൊടി - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി - 1 ടീസ്പൂൺ
ഗരം മസാലപ്പൊടി - 1 ടീസ്പൂൺ
ചെറിയ ഉള്ളി - 10
കടുക്, ഉണക്കമുളക്, കറിവേപ്പില - താളിക്കാൻ

തയാറാക്കുന്ന വിധം

കപ്പ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിച്ച് ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞൾ പൊടി ചേർത്ത് വേവിച്ചെടുക്കുക. 3 പച്ചമുളക് ചതച്ചത്, വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ്, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് ചിക്കൻ വേവിക്കുക.

ചെറിയ ഉള്ളി, ബാക്കിയുള്ള ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, 6 പച്ചമുളക്, മുളകുപൊടി, മല്ലിപ്പ്പൊടി, ഗരം മസാലപ്പൊടി, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. വേവിച്ച ചിക്കനും കപ്പയും ഈ മസാലയിലേക്ക് ചേർക്കുക. കുറച്ച് ചെറുനാരങ്ങാ നീരും ഇതിൽ ചേർക്കാം. ഇനി ഇതിലേക്ക് കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ വറുത്തിടുക. രുചികരമായ കപ്പ ബിരിയാണി റെഡി!