Saturday 20 January 2018 11:41 AM IST : By സ്വന്തം ലേഖകൻ

ചിക്കൻ സീക്ക് കബാബ്

chickn

1.    ചിക്കൻ, എല്ലില്ലാത്തത് – അരക്കിലോ
2.    സവാള – രണ്ട്
3.    ഇഞ്ചി – ഒരു കഷണം
    വെളുത്തുള്ളി – ആറ് അല്ലി
    വെളുത്ത കസ്കസ് – ഒരു  െചറിയ സ്പൂൺ  (വെള്ളത്തിൽ കുതിർത്തത്)
    കശുവണ്ടി – ഒരു വലിയ സ്പൂൺ
4.    മല്ലിയില – ഒരു പിടി
5.    ഗരംമസാല – ഒരു െചറിയ സ്പൂൺ
6.    മുളകുപൊടി – അര വലിയ സ്പൂൺ
    ഉപ്പ് – പാകത്തിന്
    എണ്ണ – രണ്ട്  വലിയ സ്പൂൺ


പാകം െചയ്യുന്ന വിധം


∙ ചിക്കൻ മിക്സിയിലടിച്ചു നന്നായി മിൻസ് െചയ്യുക.
∙ വെളിച്ചെണ്ണ ചൂടാക്കി സവാള  ഗോൾഡൻ നിറമാകുന്നതു വരെ വഴറ്റുക. ഇതു മൂന്നാമത്തെ ചേരുവയുമായി ചേർത്തു മിക്സിയിൽ അരച്ചെടുക്കുക.
∙ അരച്ച കൂട്ടിൽ ഗരംമസാലയും മുളകുപൊടിയും ഉപ്പും മല്ലിയിലയും ചിക്കന്‍ കഷണങ്ങളാക്കിയതും ചേർത്തു നന്നായി കുഴച്ചു േയാജിപ്പിക്കുക.
∙ ഇതു രണ്ടു മണിക്കൂർ ഫ്രി‍ഡ്ജിൽ വയ്ക്കുക. ഈ മിശ്രിതം ഒരു സ്ക്യൂവറിൽ ആക്കി 1800Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ബേക്ക് െചയ്യുക. അല്ലെങ്കിൽ ഗ്രിൽ പാനിൽ ഗ്രിൽ െചയ്താലും മതി.
∙ മുകളിൽ ചാട്ട് മസാല വിതറി സവാളയും നാരങ്ങയും വച്ച് അലങ്കരിച്ചു വിളമ്പാം.


തയാറാക്കിയത്: ഷഹന അബ്ദുൾ അസീസ്, േദാഹ