Saturday 20 January 2018 11:42 AM IST : By സ്വന്തം ലേഖകൻ

ചിൽഡ് മെലൺ സൂപ്പ്

Chilled Melon Soup.docx

1.    മസ്ക് മെലൺ
    – ഒന്നിന്റെ പകുതി, ഒരുവിധം തണുപ്പിച്ചത്
2.    ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
    പുതിനയില – ആറ്–എട്ട്
    പഞ്ചസാര – രണ്ടു വലിയ സ്പൂൺ
    കോഷർ സോൾട്ട് – കാൽ ചെറിയ സ്പൂൺ
    നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
3.    കുരുമുളകുപൊടി – പാകത്തിന്
4.    പുതിനയില – അലങ്കരിക്കാൻ
    സാലഡ് വെള്ളരിക്ക, കഷണങ്ങളാക്കിയത്         – അലങ്കരിക്കാൻ


 പാകം ചെയ്യുന്ന വിധം


∙ മസ്ക് മെലൺ കഷണങ്ങളാക്കി വയ്ക്കുക.
∙ ഇഞ്ചിയും, പുതിനയിലയും, പഞ്ചസാരയും, നാരങ്ങാനീരും ഉപ്പും ചേർത്തു മിക്സിയില്‍ അടിച്ചെടുക്കുക.
∙ വിളമ്പുന്നതിനു തൊട്ടുമുമ്പ് കുരുമുളകുപൊടി ചേർത്തു രുചി പാകപ്പെടുത്തുക.
∙ സാലഡ് വെള്ളരിക്കയും പുതിനയിലയും കൊണ്ടലങ്കരിച്ചു വിളമ്പാം.

തയാറാക്കിയത്: ഡോണ സേവ്യർ, ജർമനി