Monday 28 June 2021 12:40 PM IST : By ടാനിയ മാത്യു

ചോറിനും ചപ്പാത്തിക്കുമൊപ്പം വ്യത്യസ്ത രുചിയിൽ ചില്ലി ഫിഷ്; കിടിലൻ റെസിപ്പി വിഡിയോ

chilli-fish

ചോറിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ ഒരു മീൻ വിഭവം. വ്യത്യസ്തമായ ചില്ലി ഫിഷ് റെസിപ്പിയാണ് ഇന്നത്തെ സ്‌പെഷൽ. റെസിപ്പി ഇതാ... 

ചേരുവകൾ 

മാരിനേഷന് വേണ്ടത് 

മീൻ (മുള്ളില്ലാത്തത്) - 300 ഗ്രാം

കുരുമുളക് പൊടി - 1/2 ടീസ്പൂൺ 

ഉപ്പ് – ആവശ്യത്തിന് 

മുട്ട - 1

കോൺഫ്ലോർ - 2 ടേബിൾസ്പൂൺ 

സോയ സോസ് - 1 ടീസ്പൂൺ 

വെജിറ്റബിൾ ഓയിൽ – വറുക്കാൻ ആവശ്യത്തിന് 

സോസ് ഉണ്ടാക്കാനായി 

വെജിറ്റബിൾ ഓയിൽ - 3 - 4 ടേബിൾസ്പൂൺ 

ഇഞ്ചി (അരിഞ്ഞത്) - 1 ടീസ്പൂൺ 

വെളുത്തുള്ളി (അരിഞ്ഞത്) - 1 ടീസ്പൂൺ 

പച്ചമുളക് - 3 എണ്ണം 

സവാള (ചതുരത്തിൽ അരിഞ്ഞത്) - 2 ഇടത്തരം 

കാപ്‌സിക്കം (ചതുരത്തിൽ അരിഞ്ഞത്) - 1

ഉപ്പ് – ആവശ്യത്തിന് 

റെഡ് ചില്ലി സോസ് - 2 ടേബിൾസ്പൂൺ 

ടൊമാറ്റോ സോസ് - 2 ടേബിൾസ്പൂൺ 

സോയ സോസ് - 1 ടേബിൾസ്പൂൺ 

കോൺഫ്ലോർ മിശ്രിതം - 2 ടേബിൾസ്പൂൺ കോൺഫ്ലോർ + 3/4 കപ്പ്‌ വെള്ളം

സ്പ്രിങ് ഒണിയൻ (അരിഞ്ഞത്)

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam