ഇനി കേക്ക് തയാറാക്കാൻ ചായ പത്രം മതി...മുട്ടയും അവ്നും ബീറ്ററും ഒന്നും വേണ്ട, തയാറാക്കാം രുചിയൂറും ചോക്ലേറ്റ് കേക്ക്....
ചേരുവകൾ
1.മൈദ - 1½ കപ്പ്
2.കൊക്കോ പൗഡർ - 4 ടേബിൾ സ്പൂൺ
3.ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
4.ബേക്കിങ് സോഡ – ¼ ടീസ്പൂൺ
5.ഉപ്പ് - ഒരു നുള്ള്
6.പാൽ - 1¼ കപ്പ്
7.ഓയിൽ – ¼ കപ്പ്
8.വാനില എസൻസ് - 1 ടീസ്പൂൺ
9.കുക്കിങ് ചോക്ലേറ്റ് - 150 ഗ്രാം
10.പാൽ – ¼ കപ്പ്
11.കോൺഫ്ളോർ - 1 ടീസ്പൂൺ
12.ഇൻസ്റ്റസ്ന്റ് കോഫീ പൗഡർ - 1 ടീസ്പൂൺ
13.പൊടിച്ച പഞ്ചസാര - 1 കപ്പ്
14.ചെറി - അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
∙മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, കൊക്കോ പൗഡർ, ഒരു നുള്ളു ഉപ്പ് എന്നിവ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കണം.
∙ഒരു പാത്രത്തിൽ പാൽ, ഓയിൽ, പൊടിച്ച പഞ്ചസാര, വാനില എസൻസ് എന്നിവ യോജിപ്പിച്ച ശേഷം അതിൽ അരിച്ചുവച്ച മൈദ ചേർത്ത് മാവ് തയാറാക്കാം.
∙തയാറാക്കിയ കേക്ക് കൂട്ട് ഒരു കേക്ക് ടിന്നിൽ ഒഴിച്ച് 35 മിനിറ്റ് ചെറുതീയിൽ ബേക്ക് ചെയ്തെടുക്കാം.
∙ചോക്ലേറ്റ് സോസ് തയാറാക്കാൻ ഒരു പാനിൽ ചോക്ലേറ്റ് ഉരുക്കിയെടുക്കണം.
∙ശേഷം ഇതിൽ കോൺഫ്ളോറും, വാനില എസൻസ്, പൊടിച്ച പഞ്ചസാര എന്നിവ ചേർത്ത് കുറുക്കിയെടുക്കണം.
∙കേക്ക് തണുത്തതിന് ശേഷം തയാറാക്കിയ സോസ് ചേർത്ത് മുറിച്ച് കഴിക്കാം.