Tuesday 24 August 2021 12:57 PM IST : By ടാനിയ മാത്യു

തേങ്ങാപ്പാലും ഇളനീർ കഷ്ണങ്ങളും ചേർത്ത് തയാറാക്കാം സ്വാദിഷ്ടമായ കരിക്ക് പായസം (വിഡിയോ)

tender-coconut-payasam.jpg.image.845.440

വ്യത്യസ്തമായ രുചിയിൽ ഇളനീർ പായസം. തേങ്ങാപ്പാലും ഇളനീർ കഷ്ണങ്ങളും ചേർത്ത് തയാറാക്കുന്ന സ്വാദിഷ്ടമായ ഇളനീർ പായസം വീട്ടിൽ പരീക്ഷിച്ചു നോക്കിയാലോ? പായസം തയാറാക്കി തണുപ്പിച്ച ശേഷം കഴിച്ചാലാണ് കൂടുതൽ സ്വാദ്.

ചേരുവകൾ 

• പാൽ - 2 കപ്പ്‌

• ചൗവ്വരി (ആവശ്യമെങ്കിൽ) - 1/2 കപ്പ്‌

• കണ്ടെൻസ്ഡ് മിൽക്ക് - 1/2 കപ്പ്‌

• പഞ്ചസാര - 4 ടീസ്പൂൺ

• ഏലക്കാപൊടി - 1/4 ടീസ്പൂൺ

• ഇളനീർ പേസ്റ്റ് - ഇളനീർ കഷ്ണങ്ങൾ 2 എണ്ണത്തിന്റെ + ഇളനീർ വെള്ളം 1/2 കപ്പ്‌

• കട്ടിയുള്ള തേങ്ങാപ്പാൽ - 2 കപ്പ്‌ 

• ഇളനീർ കഷ്ണങ്ങൾ (അരിഞ്ഞത്) - 3/4 കപ്പ്‌

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam