Monday 11 June 2018 04:07 PM IST : By സ്വന്തം ലേഖകൻ

മധുരമൂറും ക്രീം ലെയേർഡ് പുഡ്ഡിങ്

cream-layered-pudding

മധുരപ്രിയർക്ക് ഏറെയിഷ്ടമുള്ള ഒരു ഡെസേർട്ടാണ് ക്രീം ലെയേർഡ് പുഡ്ഡിങ്. മൂന്ന് ലെയറുകളായിട്ടാണ് ഈ പുഡ്ഡിങ് തയാറാക്കുന്നത്.

ആവശ്യമുള്ള സാധനങ്ങൾ
 
പൈനാപ്പിൾ ജെല്ലി- 1പാക്കറ്റ്
ഫ്രഷ് ക്രീം- 1 പാക്കറ്റ്
വിപ്പിങ് ക്രീം- 1 കപ്പ്
മിൽക്മെയ്ഡ്. - 1 ടിൻ
പാൽ -1 കപ്പ്
പഞ്ചസാര - ആവശ്യത്തിന്
ചൈനാഗ്രാസ് - 10 ഗ്രാം
ബദാം  തേങ്ങ - അലങ്കാരത്തിന്

തയാറാക്കുന്ന വിധം

ആദ്യത്തെ ലെയർ : പൈനാപ്പിൾ ജെല്ലി പായ്ക്കറ്റിൽ പറഞ്ഞത് പോലെ ഉണ്ടാക്കി പുഡ്ഡിങ് സെറ്റ് ചെയ്യുന്ന പാത്രത്തിൽ ഒഴിച്ച്  20 മിനിറ്റ്  ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വയ്ക്കുക.

രണ്ടാമത്തെ ലെയർ : ചൈനാഗ്രാസ് വെള്ളത്തിൽ കുതിർത്തുവച്ച് double ബോയിൽ ചെയ്ത് മാറ്റിവയ്ക്കണം.ഒരു പാത്രം അടുപ്പിൽവച്ച് 1 കപ്പ് പാൽ ബോയിൽ ചെയ്ത് പകുതി ടിൻ മിൽക്മെയ്‌ഡ്‌ ചേർത്ത് നന്നായി ഇളക്കി കൊടുക്കണം അതിലേക്ക്  Melt  ചെയ്തുവച്ച ചൈനാഗ്രാസ് പഞ്ചസാര (ആവശ്യത്തിന് ) ഹാഫ് പാക്കറ്റ് ഫ്രഷ് ക്രീം ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്ത് തണുത്തതിനുശേഷം സെറ്റായ പൈനാപ്പിൾ ജെല്ലി മുകളിൽ ഒഴിച്ച് വീണ്ടും 15 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

മൂന്നാമത്തെ ലെയർ : വിപ്പിങ് ക്രീം കട്ടിയാകുന്നത് വരെ ബീറ്റ് ചെയ്ത് അതിലേക്ക് ബാക്കി ഹാഫ് ടിൻ മിൽക്മെയ്‌ഡ്‌, ഹാഫ് പാക്കറ്റ് ഫ്രഷ് ക്രീം, പഞ്ചസാര മൂന്നു സ്പൂൺ  എല്ലാം കൂടെ ചെറുതായി ബീറ്റ് ചെയ്യുക. സെറ്റായ പുഡ്ഡിങ്ങിലേക്ക് ലെയർ ചേർത്ത് അതിന് മുകളിൽ തെങ്ങാ ബദാം പൊടിച്ചത് മുകളിൽ വിതറിയിടുക. ഇതിനെ മൂന്ന് മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വയ്ക്കുക. രുചികരമായ ക്രീം ലെയേർഡ് പുഡ്ഡിങ് തയാർ.  

റെസിപ്പി: നിച്ചു കാസർഗോഡ്