Saturday 02 June 2018 05:18 PM IST : By സ്വന്തം ലേഖകൻ

കറുമുറെ സ്വാദ്, ക്രിസ്പി ബ്രെഡ് പോക്കറ്റ് തയാറാക്കാം

crispy-bread-pocket

ബ്രെഡ് കൊണ്ടൊരു സ്വാദിഷ്ടമായ വിഭവം ഉണ്ടാക്കാം...

ആവശ്യമുള്ള ചേരുവകൾ

1) ബ്രെഡ്                               - 1പാക്കറ്റ്

2) ചിക്കൻ ഫില്ലിംഗ്                    - 1കപ്പ്

3) കാരറ്റ് ചീകിയത്                  -1 എണ്ണം

4) കുരുമുളക് പൊടി                   -1 ടേബിൾ സ്പൂൺ

5) മയോണീസ്                          - ആവശ്യത്തിന്

6) റ്റുമാറ്റോ സോസ്                 -2 ടേബിൾ സ്പൂൺ

7) നാരങ്ങാനീര്                        -1 1/2 ടീസ്പൂൺ

8) ഉപ്പ്                                     - ആവശ്യത്തിന്

9) മുട്ട                                      -2 എണ്ണം

10) ബാക്കി വന്ന ബ്രെഡ് പൊടിച്ചത്  -  ആവശ്യത്തിന്

11) ഓയിൽ                    - ഫ്രൈ ചെയ്യാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബ്രഡ് രണ്ടെണ്ണം  ഒന്നിച്ചുവച്ച് ചപ്പാത്തി റോളർ കൊണ്ട് അമർത്തി നന്നായി പരത്തി ഒരു മൂടി കൊണ്ട് റൗണ്ട് ഷേപ്പിൽ ആക്കി കട്ട് ചെയ്യുക. റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത ബ്രെഡ് മുട്ടയിലും ബ്രഡ് പൊടിച്ചതിലും മുക്കി ഡീപ്പ്  ഫ്രൈ ചെയ്യുക. പൂരി പോലെ പൊന്തി വരുമ്പോൾ എടുക്കുക. നടുമുറിച്ച് വയ്ക്കുക. ചിക്കൻ വേവിച്ച് ഫില്ലിങ് ഉണ്ടാക്കിവയ്ക്കുക. അതിലേക്ക് കാരറ്റ് ചീകിയതും കുരുമുളക് പൊടിയും നാരങ്ങാ നീരും ഉപ്പും മയോണിസും കുറച്ച് റ്റുമാറ്റോ സോസും മിക്സ്‌ ചെയ്ത് ഫ്രൈ ചെയ്തു വച്ച ബ്രെഡ് പോക്കറ്റിൽ ഫിൽ ചെയ്ത് ഉപയോഗിക്കാം.

റെസിപ്പി: ജെസ്‌ന