Thursday 07 June 2018 12:28 PM IST : By സ്വന്തം ലേഖകൻ

ചായയ്‌ക്കൊപ്പം രുചികരമായ ക്രിസ്പി ചിക്കൻ വട

chrispy-chicken-vada

രുചികരമായ നാലുമണി പലഹാരമാണ് ക്രിസ്പി ചിക്കൻ വട. തയാറാക്കുന്ന വിധം താഴെ നൽകിയിരിക്കുന്നു.

മൈദ-  1 കപ്പ്‌

ബട്ടർ-  2 tbsp,

ഉപ്പ്- ആവശ്യത്തിന്

തണുത്ത പാൽ-  ആവശ്യത്തിന്

മൈദയിൽ ബട്ടറും ഉപ്പും മിക്സ്‌ ആക്കി ആവശ്യത്തിനു പാൽ ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴയ്ക്കുക.

ഫില്ലിങ് തയാറാക്കാൻ

ചിക്കൻ വേവിച്ചത് (മഞ്ഞളും കുരുമുളകും ഉപ്പുംചേർത്ത് വേവിച്ചത്)- 450g

സവാള അരിഞ്ഞത്- 2 എണ്ണം
 
വെളുത്തുള്ളി അരിഞ്ഞത്- 11/2 tbsp

പച്ചമുളക് അരിഞ്ഞത്-  4 എണ്ണം

മുളക് പൊടി-      2 Sp

മഞ്ഞൾപൊടി-    1/2 Sp

ചിക്കൻ മസാല-  1 sp

ഗരംമസാല- 3/4 sp

മല്ലിചപ്പ്- ആവശ്യത്തിന്

ടുമാറ്റോ സോസ്- 1 tbsp ,

ഉപ്പ്- ആവശ്യത്തിന്

റീഫൈന്‍‍ഡ് ഓയിൽ- ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാനിൽ ഓയിൽ ഒഴിച്ച് വെളുത്തുള്ളി അരിഞ്ഞത് വഴറ്റുക. സവാളയും പച്ചമുളകുമിട്ട് വാടിയാൽ പൊടികൾ ചേർക്കുക. ഉപ്പും സോസും ചേർക്കുക. അവസാനം മല്ലിചെപ്പ് അരിഞ്ഞത് ഇട്ട് തീ ഓഫാക്കുക. കുഴച്ച മാവ്‌ ബോൾസ് ആക്കിയെടുത്ത് പരത്തുക. പരത്തിയതിൽ നിന്നു ഒരിഞ്ചു നീങ്ങി വട്ടത്തിൽ ചിക്കൻ ഫില്ലിങ്‌ നിരത്തുക. അറ്റത്തുനിന്നു മാവ് ഉളളിലൊട്ട് ഫില്ലിങ് കവർ ചെയ്തു മടക്കുക. നടുവിൽ കുപ്പിയുടെ മൂടി വച്ച് അമർത്തി ഹോൾ ഇടുക. ചൂടായ എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക.

റെസിപ്പി: ജെസ്‌ന