Tuesday 26 June 2018 03:51 PM IST : By സ്വന്തം ലേഖകൻ

അതേ രുചി, നല്ല സോഫ്റ്റ്; ഉഴുന്ന് ചേർക്കാതെയും ദോശ ഉണ്ടാക്കിയെടുക്കാം (വിഡിയോ)

dosa-sponge

ദോശമാവ്‌ തയാറാക്കാൻ ഉഴുന്ന് ഇല്ലെങ്കിൽ ഇനി സംശയിച്ചു നിൽക്കണ്ട. ഉഴുന്ന് ചേർത്ത ദോശയുടെ അതേ രുചിയിൽ നല്ല സോഫ്റ്റായ  ദോശ ഉഴുന്നില്ലാതെയും തയാറാക്കാം.

ചേരുവകൾ

പച്ചരി - 1.5 കപ്പ്
ഉലുവ - 1/2 ടീസ്പൂൺ
അവിൽ - 1/2 കപ്പ്
തൈര് - മുക്കാൽ കപ്പ്
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
നെയ്യ് അല്ലെങ്കിൽ എണ്ണ

പച്ചരിയും, ഉലുവയും നാലു മണിക്കൂർ കുതിർത്തുവച്ച ശേഷം, അവിലും വെള്ളവും ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ അരയ്ക്കുക. ഇതിലേക്ക് തൈരും കൂടെ ചേർത്ത് യോജിപ്പിച്ച ശേഷം 8 മണിക്കൂർ പുളിക്കാൻ വയ്ക്കുക. (അപ്പോൾ തന്നെ വേണമെങ്കിൽ ദോശ ഉണ്ടാക്കാവുന്നതാണ്.) എട്ടു മണിക്കൂറിനു ശേഷം, മാവിൽ ഉപ്പ് ചേർത്ത് യോജിപ്പിച്ച ശേഷം ദോശ ഉണ്ടാക്കി എടുക്കാം.

റെസിപ്പി: സ്നേഹ ധനുജ്