Friday 01 January 2021 05:13 PM IST : By സ്വന്തം ലേഖകൻ

അടിപൊളി രുചിയിൽ എളുപ്പം തയാറാക്കാം ഒരു എഗ്ഗ് ചില്ലി!

egg

ചില്ലി ചിക്കനും ചില്ലി ഗോപിയും ഉണ്ടാക്കി മടുത്തോ? എങ്കിലിതാ ഒരു വെറൈറ്റി റെസിപ്പി, എഗ്ഗ് ചില്ലി. തയാറാക്കാൻ എളുപ്പമാണെന്നു മാത്രമല്ല അപാര രുചിയുമാണ്. തയാറാക്കുന്ന വിധം വീഡിയോയിൽ.

ചേരുവകൾ

1.മുട്ട പുഴുങ്ങിയത് – മൂന്ന്

2.കടലമാവ് – മൂന്നു വലിയ സ്പൂൺ

3.മുളകുപൊടി അര വലിയ സ്പൂൺ

4.ചിക്കൻ മസാല – കാൽ വലിയ സ്പൂൺ

5.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

6.പച്ചമുളക് – ഒന്ന്

7.മുട്ട – ഒന്ന്

8.ഉപ്പ്–പാകത്തിന്

9.ടുമാറ്റോ സോസ് – പാകത്തിന്

10.സോയാ സോസ് – പാകത്തിന്