Tuesday 23 January 2018 04:39 PM IST : By സ്വന്തം ലേഖകൻ

ചേന മല്ലി മസാല

yam_masala

1.    ചേന – അരക്കിലോ
2.    എണ്ണ – അൽപം
3.    സവാള – ഒന്ന്, ഇടത്തരം കഷണങ്ങളാക്കിയത്
4.    ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
    വെളുത്തുള്ളി – നാല്–അഞ്ച്, പൊടിയായി അരിഞ്ഞത്
5.    തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്
6.    മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
7.    എണ്ണ – പാകത്തിന്
8.    കടുക് – അര ചെറിയ സ്പൂൺ
    ജീരകം – അര ചെറിയ സ്പൂൺ
9.    കറിവേപ്പില – പാകത്തിന്
10. സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത്
11. മുളകുപൊടി – ഒരു ചെറിയ സ്പൂൺ
    മഞ്ഞൾപ്പൊടി – ഒരു നുള്ള്
    കായപ്പൊടി – ഒരു നുള്ള്
    ഗരംമസാലപ്പൊടി – പാകത്തിന്, ആവശ്യമെങ്കിൽ
    ഉപ്പ് – പാകത്തിന്
12. ചൂടുവെള്ളം – ഒരു കപ്പ്
13. മല്ലിയില – പാകത്തിന്


പാകം ചെയ്യുന്ന വിധം


∙ ചേന വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കുക.
∙ ഒരു പാനിൽ എണ്ണ ചൂടാക്കി സവാള കണ്ണാടിപ്പരുവത്തിൽ വഴറ്റുക.
∙    ഇതിലേക്കു ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ തേങ്ങ ചുരണ്ടിയതു ചേർത്തു ഇളം ബ്രൗണ്‍ നിറമാകും വരെ മൂപ്പിക്കുക.
∙ ഇതിലേക്കു മല്ലിപ്പൊടി ചേർത്തിളക്കിയശേഷം അടുപ്പിൽ നിന്നു വാങ്ങി ചൂടാറാൻ വയ്ക്കുക. ചൂടാറിയശേഷം മയത്തിൽ അരച്ചെടുത്തു മാറ്റി വയ്ക്കുക.
∙ മറ്റൊരു പാനിൽ അല്പം എണ്ണ ചൂടാക്കി കടുകും ജീരകവും മൂപ്പിക്കുക.
∙ ഇതിലേക്കു കറിവേപ്പില ചേർത്തിളക്കിയ ശേഷം സവാള ചേർത്ത് ഇളം ബ്രൗൺ നിറത്തിൽ വഴറ്റുക.
∙ ഇനി വൃത്തിയാക്കി വച്ചിരിക്കുന്ന ചേനക്കഷണങ്ങളും ചേർത്തു രണ്ട്– മൂന്നു മിനിറ്റ് വഴറ്റണം.
∙ ഇതിലേക്കു പതിനൊന്നാമത്തെ ചേരുവ ചേർത്തിളക്കുക. ചേനക്കഷണങ്ങളിൽ മസാല പൊതിഞ്ഞിരിക്കുന്ന പാകമാകുമ്പോൾ ചൂടുവെള്ളം ഒഴിക്കുക. അടച്ചു വച്ചു ചേന വേവും വരെ പാകം ചെയ്യുക.
∙ ചേന നന്നായി വെന്തശേഷം അരച്ചു വച്ചിരിക്കുന്ന മിശ്രിതം ഇതിലേക്കു ചേർത്തു യോജിപ്പിക്കുക.
∙ മൂന്ന്–നാലു മിനിറ്റ് പാകം ചെയ്തശേഷം മല്ലിയില വിതറി അടുപ്പിൽ നിന്നു വാങ്ങുക.
∙ ചോറ്/റോട്ടി എന്നിവയ്ക്കൊപ്പം വിളമ്പാം.
∙ ഇഷ്ടമാണെങ്കിൽ തക്കാളിയും ചേർക്കാം.

മറുനാടൻ മലയാളികള്‍ പ്രിയ വിഭവങ്ങൾ  പങ്കു വയ്ക്കുന്നു. ഇത്തവണ ചേന മല്ലി മസാല. ഗീതു വിേനാദ് , ദുബായ്