Monday 02 November 2020 01:04 PM IST : By സ്വന്തം ലേഖകൻ

ഇതാ ട്രെ‍ൻഡിങ്ങ് ഫലാഫൽ കബാബ് റെസിപ്പി!

kebab

ഫലാഫൽ കബാബ്

1.വെള്ളക്കടല – 400 ഗ്രാം

2.വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ

പാഴ്സ്‌ലി അരിഞ്ഞത് – അരക്കപ്പ്

സെലറി അരിഞ്ഞത് – ഒരു കപ്പ്

മല്ലിയില അരിഞ്ഞത് – അരക്കപ്പ്

മല്ലി – അര വലിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

കുരുമുളക് – ഒന്നര ചെറിയ സ്പൂൺ

പച്ചമുളക് – ഒന്ന്

ഉപ്പ് – പാകത്തിന്

3.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

  • വെള്ളക്കടല വെള്ളത്തിൽ കുതിർത്തു വയ്ക്കുക.

  • കുതിർത്ത കടല രണ്ടാമത്തെ ചേരുവ ചേർത്തു തരുതരുപ്പായി അരച്ച് ഉന്നക്കായുടെ ആകൃതിയിലും വലുപ്പത്തിലും ഉരുട്ടിവയ്ക്കണം

  • ഇതു തിളച്ച എണ്ണയിൽ വറുത്തുകോരി സോസിനൊപ്പം വിളമ്പാം.