Thursday 26 November 2020 12:31 PM IST : By ഡൈന ടോണി

അധികം പണച്ചിലവില്ല; പാൽപാടയിൽ നിന്ന് തയാറാക്കാം ഫ്രഷ് ക്രീം, ശുദ്ധമായ ബട്ടർ, നെയ്യ് (വിഡിയോ)

fresh-milkggghhf

അധികം പണച്ചിലവില്ലാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ ഫ്രഷ് ക്രീം, ശുദ്ധമായ ബട്ടർ, നെയ്യ് എന്നിവ ഉണ്ടാക്കിയെടുക്കാം. പാൽപാടയിൽ നിന്നാണ് ഇവ തയാറാക്കുന്നത്. 

ചേരുവകൾ

പാൽ - 1¼  ലീറ്റർ

ആദ്യം, പാൽപാട ഉണ്ടാക്കുന്നതിനായി 1¼ ലീറ്റർ പാൽ ഗ്യാസിൽ വച്ച് തിളപ്പിക്കുക. പാൽ വച്ചിരുന്ന പാത്രത്തിൽ അൽപം വെള്ളമൊഴിച്ചെടുത്ത് അതും പാലിൽ ചേർക്കാം. ലോ ഫ്ലെയിമിൽ അഞ്ചു മിനിറ്റ് നന്നായി തിളപ്പിച്ച് ചൂടാറിയ ശേഷം ഒരു രാത്രി ഫ്രിജിൽ വച്ച് കട്ടിയുള്ള പാൽപാട തയാറാക്കാം. ആവശ്യമുള്ളത്ര പാൽപാട ലഭിക്കുന്നതുവരെ ഈ പ്രക്രിയ തുടരുക.

ഫ്രഷ് ക്രീം, ബട്ടർ, നെയ്യ് എന്നിവ തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam