Tuesday 23 January 2018 04:31 PM IST : By സ്വന്തം ലേഖകൻ

ഫ്രൂട്ട് വീറ്റ് മഫിൻസ്

banana-wheat-muffins

1.    ഗോതമ്പു പൊടി – ഒന്നരക്കപ്പ്‌
    ബേക്കിങ് പൗഡര്‍ – കാല്‍ ചെറിയ സ്പൂണ്‍
    ബേക്കിങ് സോഡ - കാല്‍ ചെറിയ സ്പൂണ്‍
    ഉപ്പ് – കാൽ െചറിയ സ്പൂണ്‍
2.    റോബസ്റ്റ പഴം – മൂന്നു വലുത്
3.    മുട്ട – ഒന്ന്
    പഞ്ചസാര - അരക്കപ്പ്‌
4.    വെജിറ്റബിൾ ഓയിൽ – കാല്‍ കപ്പ്‌
5.    േവാള്‍നട്ട് നുറുക്കിയത് - അരക്കപ്പ്‌


പാകം െചയ്യുന്ന വിധം


∙    അവ്ൻ ചൂടാക്കിയിടുക.
∙    ഒന്നാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക.
∙    റോബസ്റ്റ പഴം ബൗളിലാക്കി നന്നായി ഉടച്ചു വയ്ക്കണം.
∙    ഇതിലേക്കു മുട്ടയും പഞ്ചസാരയും ചേർത്തു നന്നായിയോജിപ്പിക്കുക. വെജിറ്റബില്‍ ഓയില്‍ ചേര്‍ത്തു വീണ്ടും യോജിപ്പിക്കുക
∙    ഇതിൽ ഇടഞ്ഞു വച്ചിരിക്കുന്ന മിശ്രിതം അൽപാൽപം വീതം േചർത്തു കട്ടയില്ലാതെ ഇളക്കുക.
∙    വോൾനട്ട് നുറുക്കിയതും ചേര്‍ത്തിളക്കി, മഫിൻ ട്രേയിലെ കപ്പിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15-20 മിനിറ്റ് ബേക്ക്‌ ചെയ്യുക.


മറുനാടന്‍ മലയാളികള്‍  പ്രിയ വിഭവങ്ങള്‍ പങ്കുവയ്ക്കുന്ന പംക്തി. ഇത്തവണ ഫ്രൂട്ട് വീറ്റ് മഫിന്‍സ്- റൂബി ഷബീര്‍, േദാഹ