Wednesday 24 October 2018 03:36 PM IST : By സ്വന്തം ലേഖകൻ

ആരോഗ്യത്തിനും സൗന്ദര്യത്തിനും നെല്ലിക്ക ജ്യൂസ്; തയാറാക്കുന്ന വിധം കാണാം

amlajuice

ആരോഗ്യത്തിനും സൗന്ദര്യത്തിനും പഴച്ചാറുകൾ നല്ലതാണ്. അതിൽ അദ്ഭുതപ്പെടുത്തുന്ന ഗുണങ്ങളാണ് നെല്ലിക്കയ്ക്കുള്ളത്. നെല്ലിക്ക ജ്യൂസില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും ഇത് വളരെ നല്ലതാണ്. തയാറാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്നു.

ചേരുവകൾ

നെല്ലിക്ക - 6
ചെറുനാരങ്ങ -  2
ഇഞ്ചി - ചെറിയ കഷ്ണം
ഉപ്പ് - ആവശ്യത്തിന്
വെള്ളം - 3 കപ്പ്
തേൻ - 1  ടീസ്പൂൺ

തയാറാക്കുന്ന വിധം

നെല്ലിക്കയും ഇഞ്ചിയും ചെറുതായി അരിയുക. ഇതിലേക്ക് ഒരു നാരങ്ങാനീരും ചേര്‍ത്ത് യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മിക്‌സിയില് അടിച്ചെടുക്കുക. ജ്യൂസ് നന്നായി അരിച്ചെടുത്ത ശേഷം ഒരു നാരങ്ങയുടെ നീര് കൂടി ചേര്‍ക്കുക. ആവശ്യത്തിന്  വെള്ളവും കുറച്ചു ഉപ്പും കൂടി ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം ഒരു ഗ്ലാസ്സിലേക്ക് പകര്‍ത്തി ഉപയോഗിക്കാം. ഇനി തന്നിരിക്കുന്ന റെസിപ്പിയിൽ ഇഞ്ചി ഒഴിവാക്കി പകരം തേൻ ചേർത്തും ജ്യൂസ് ഉണ്ടാക്കാം.