Thursday 28 March 2019 04:02 PM IST : By സ്വന്തം ലേഖകൻ

ബേക്കിങ് ചെയ്യാതെ വളരെ എളുപ്പത്തിൽ ഒരു ഹെൽത്തി ബാർ (വിഡിയോ)

healthy-bar

ഇന്ന് പലതരം ഹെൽത്തി ബാറുകൾ വിപണിയിൽ ലഭ്യമാണെങ്കിലും അവ വാങ്ങുന്നതിന് വില കൂടുതൽ നൽകണം. എന്നാൽ ബേക്കിങ്‌ ഇല്ലാതെ വളരെ എളുപ്പത്തിൽ ഒരു ഹെൽത്തി ബാർ വീട്ടിൽ ഉണ്ടാക്കിയാലോ? തയാറാക്കുന്ന വിധം താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ കാണാം;  

ചേരുവകൾ 

ഓട്ട്സ് - 2 കപ്പ് 

ബദാം നുറുക്കിയത് -  ½ കപ്പ് 

ഉണക്ക മുന്തിരി -½ കപ്പ് 

എള്ള് - 1⁄4 കപ്പ് 

മത്തക്കുരു - 2 ടേബിൾസ്പൂൺ 

പനചക്കര  - ½ കപ്പ് 

നെയ്യ് - 2 ടീസ്‌പൂൺ 

വെള്ളം -  1⁄4 കപ്പ് 

തയാറാക്കുന്ന വിധം 

ഒരു ചുവടുകട്ടിയുള്ള പാത്രം അടുപ്പിൽ വച്ചു ചൂടായി വരുമ്പോൾ അതിലേക്ക് ഓട്ട്സ് ചേർക്കുക. ചെറുതായി നിറം മാറി തുടങ്ങുമ്പോൾ അതിലേക്ക് ബദാം നുറുക്കിയത് ചേർക്കുക. ഒരു അഞ്ചു മിനിറ്റ് മീഡിയം തീയിൽ ഇളകിയതിനുശേഷം ഉണക്ക മുന്തിരി ചേർത്തിളക്കുക. അത് രണ്ടു മിനിറ്റ്  ഇളക്കി യോജിപ്പിച്ച ശേഷം എള്ള് ചേർത്ത് ഇളക്കുക. എള്ള് ചെറുതായി പൊട്ടി തുടങ്ങുമ്പോൾ മത്തക്കുരു ചേർക്കുക.

മത്തക്കുരു പൊട്ടി തുടങ്ങുമ്പോൾ അതിലേക്ക് പനചക്കരയും നെയ്യും ചേർത്തിളക്കുക. വെള്ളം ചേർത്ത്  പനചക്കര നന്നായി അലിഞ്ഞു വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. നന്നായി യോജിച്ചു കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. ചൂടോടെ തന്നെ ഒരു നെയ്യ് പുരട്ടിയ പാത്രത്തിലേക്കോ ഒരു ബട്ടർ പേപ്പറിലേക്കോ മാറ്റുക. ഇഷ്ടമുള്ള ആകൃതിയിലാക്കി ചെറിയ ചൂട് ഉള്ളപ്പോൾ തന്നെ മുറിക്കുക.

ചൂട് നന്നായി കുറയുമ്പോൾ കഴിക്കാവുന്നതാണ്. ഒരു പാത്രത്തിൽ അടച്ചു സൂക്ഷിച്ചാൽ കുറച്ചുനാൾ കേടുകൂടാതെ ഇരിക്കും. ഇത് പ്രാതൽ സമയത്തും ഇടനേരങ്ങളിലും കഴിക്കാവുന്നതാണ്. പനചക്കരക്ക് പകരം ശർക്കര  വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.