Friday 22 February 2019 01:00 PM IST : By സ്വന്തം ലേഖകൻ

പഴങ്ങളും നട്സ് ചേർത്ത കൊതിയൂറും ഡിസേർട്ട് (വിഡിയോ)

nuts-dessert

പഴങ്ങളും നട്സ് ചേർത്ത സ്വാദേറിയ ഒരു ഡിസേർട്ടാണിത്. ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയതിനാൽ പോഷക സമ്പുഷ്ടമാണ്. തയാറാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ കാണാം.

ചേരുവകൾ 

ശർക്കര പൊടിച്ചത് - 1 കപ്പ്‌ 

കശുവണ്ടി - 10എണ്ണം 

ബദാം - 10 എണ്ണം 

ഉണക്ക മുന്തിരി - 10-15 എണ്ണം 

തേങ്ങ പാൽ - 1 കപ്പ്‌ 

ബേസിൽ സീഡ്‌സ് - 1 ടേബിൾ സ്പൂൺ 

കറുവപ്പട്ട പൊടി - 1/4 ടീ സ്പൂൺ 

തേൻ - 1 ടേബിൾ സ്പൂൺ 

കിവി - 1 

പപ്പായ - ആവശ്യത്തിന് 

മാതളനാരങ്ങ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

ഒരു പാനിൽ കുറച്ചു വെള്ളം ചേർത്ത് ശർക്കര അലിയിപ്പിക്കുക. അതിലേക്ക് കശുവണ്ടി, ബദാം, ഉണക്ക മുന്തിരി ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു കപ്പ്‌ തേങ്ങാപ്പാലിൽ ബേസിൽ സീഡ്‌സ് ഇട്ട് ഫ്രിഡ്ജിൽ വയ്ക്കുക. 4- 5 മണിക്കൂറിനു ശേഷം അതിലേക്ക് കറുവപ്പട്ട പൊടിയും തേനും ചേർത്ത് യോജിപ്പിക്കുക. ഒരു ഗ്ലാസിൽ കിവി, പപ്പായ, മാതളനാരങ്ങ എന്നിവ ചേർക്കുക. അതിനു മുകളിൽ തേങ്ങാപ്പാൽ മിശ്രിതം ഒഴിക്കുക. ശർക്കരയിൽ ചേർത്ത് വച്ച നട്സും ചേർക്കുക. വീണ്ടും ഇതേ രീതിയിൽ ഗ്ലാസ്‌ നിറയ്ക്കുക. ഏതു പഴങ്ങൾ വേണമെങ്കിലും ഇഷ്ടത്തിനനുസരിച്ചു ചേർക്കാവുന്നതാണ്.

റെസിപ്പി: മഞ്ജുള പ്രകാശ്