Monday 16 April 2018 02:56 PM IST : By സ്വന്തം ലേഖകൻ

അവധിക്കാലത്ത് കൂട്ടികൾക്ക് എളുപ്പത്തില്‍ ഉണ്ടാക്കി കൊടുക്കാം ഹോം മേയ്ഡ് ബട്ടറും ഫ്രഷ് ക്രീമും; വിഡിയോ

fresh_cream

കുട്ടികൾക്കെല്ലാം ഏറെ ഇഷ്ടമുള്ള ഭക്ഷണങ്ങളാണ് ബട്ടറും ഫ്രഷ് ക്രീമും നെയ്യും എല്ലാം. വെക്കേഷനായില്ലേ, ബ്രഡും ബട്ടറും എല്ലാം ദിവസവും നിങ്ങളുടെ കുട്ടികളുടെ മെനുവിലുണ്ടാകും. ബ്രെഡ് ബട്ടർ ജാമും ഹോം മേയ്ഡ് കേക്കുകളും ബ്രഡ് സ്പ്രെഡുകളും എല്ലാം പുറത്തു നിന്നു വാങ്ങുന്നതിനേക്കാൾ സ്വാദുള്ളതായി വീട്ടിൽ തന്നെ തയ്യാറാക്കാം. സാധരണ ബട്ടർഉണ്ടാക്കാൻ മിനിമം ഒരു  അര മണിക്കൂർ എങ്കിലും വേണം. ഇവിടെ ഒരു മിനിറ്റ് കൊണ്ടിതാ ഹോം മേയ്ഡ് ബട്ടർ.  അത് പോലെ സാലഡിലും മിൽക് ഷേക്സിലും ഒക്കെ ഉപയോഗിക്കാൻ ഫ്രഷ് ക്രീമും. അതിന് നല്ല ശുദ്ധമായ പാലിൽ നിന്നും വേർതിരിച്ചെടുക്കുന്ന പാൽപ്പാട മാത്രം മതി. പാലിൽ നിന്നും പാൽപ്പാടയൊക്കെ എടുത്ത് എങ്ങനാണെന്നോർത്ത് നെറ്റി ചുളിക്കേണ്ട. വളരെ എളുപ്പത്തിൽ ചെയ്യാം വിഡിയോ കാണൂ.



ക്ഷീണിച്ചിരിക്കുന്ന കുട്ടികൾക്ക് ഒക്കെ ശരീരപുഷ്ടിക്ക് നല്ലതാണ് ഇത്. ബട്ടർ നു പകരം ഇത് വച്ചു ബ്രഡിലും മറ്റും ഉപയോഗിക്കാം. ഇനി ബട്ടർ വേണമെങ്കിൽ അതിനും എളുപ്പവഴി ഉണ്ട്. വീട്ടിൽ cake ഉണ്ടാക്കുമ്പോൾ ഗ്ലാസ് പോലുള്ള മേൽഭാഗം ganeche /  mirror glazing  ചെയ്യാൻ വെറും  ഒരു മിനിറ്റ് കൊണ്ട് തയ്യാറാക്കാം ബട്ടർ കൊണ്ട്  ഈ മിശ്രിതം.