Tuesday 18 August 2020 04:30 PM IST : By സ്വന്തം ലേഖകൻ

വീട്ടിൽ തയാറാക്കാം ഹോട്ട്ഡോഗ്സ്! റെസിപ്പി ഇതാ!

hotdogs

ഹോട്ട്ഡോഗ്സ്

1.ഹോട്ട്‍ഡോഗ് ബൺ – നാല്

2.കാബേജ് പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

സെലറി – രണ്ടു തണ്ട്, പൊടിയായി അരിഞ്ഞത്

കാരറ്റ് – രണ്ട്, പൊടിയായി അരിഞ്ഞത്

3.വിനാഗിരി – കാൽ കപ്പ്

പഞ്ചസാര – രണ്ടു വലിയ സ്പൂൺ

4.മയണീസ് – മുക്കാൽ കപ്പ്

ഉപ്പ് – പാകത്തിന്

5.ലെറ്റൂസ് ഇല – നാല് ഇല

6.നീളമുള്ള സോസേജ് – നാല്

പാകം ചെയ്യുന്ന വിധം

ഹോട്ട്ഡോഗ് ബൺ, അറ്റം വിട്ടുപോകാതെ രണ്ടായി പിളർന്നു തവയിൽ വച്ച് ഒന്നു ചൂടാക്കിയെടുക്കണം.

രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ഉപ്പുവെള്ളത്തിലിട്ട് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. പിന്നീട് നന്നായി ഞെക്കിപ്പിഴിഞ്ഞെടുത്തു വിനാഗിരിയും പഞ്ചസാരയും ചേർത്തിളക്കുക. ഇതിലേക്കു മയണീസും പാകത്തിനുപ്പും ചേർത്തിളക്കി കുറച്ചു സമയം ഫ്രിഡ്ജിൽ വയ്ക്കുക. ഇതാണ് കോൾസ്‌ലോ.

ചൂടാക്കിയ ഹോട്ട്ഡോഗ് ബണ്ണിനു നടുവിൽ ഒരു ലെറ്റൂസ് ഇല്ല വച്ച് അതിനു മുകളിൽ ഒരു സോസേജ് വച്ച്, മുകളിൽ കോൾസ്‌ലോ വച്ചശേഷം ബൺ മൂടി വിളമ്പാം.

കടപ്പാട്

ബീനാ മാത്യൂ